Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 5:39 pm

Menu

Published on March 20, 2015 at 9:54 am

ജമ്മു കശ്മീരില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം;ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

cop-killed-nine-injured-in-militant-attack-on-jammu-police-station-hostage-situation-feared

ശ്രീനഗര്‍: ജമ്മു കശ്മീരില്‍  പോലീസ് സ്റ്റേഷനു നേരെയുണ്ടായ   ഭീകരാക്രമണത്തില്‍ ഒരു  പോലീസുകാരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിലെ കത്ത്വാ ജില്ലയില്‍  പോലീസ് സ്റ്റേഷന് നേരെയായിരുന്നു ആക്രമണം. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്.  തോക്കുകളും ഗ്രനേഡുകളുമായി സൈനിക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. പൊലീസും ശക്തമായി തിരിച്ചടിച്ചു. സ്ഥലത്ത് ശക്തമായ വെടിവെപ്പ് തുടരുകയാണ്. സുരക്ഷസേനയും പ്രദേശത്ത് എത്തിയിട്ടുണ്ട്. രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന രാജ്ബാഗ് പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദേശീയപാത അടച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News