Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:32 am

Menu

Published on December 23, 2015 at 9:45 am

വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്ര ഷൂട്ടിംഗ്: മോഡലുകളും പ്രമുഖ സംവിധായകരും പിടിയില്‍

cops-bust-porn-film-shoot-at-wedding-hall-in-salt-lake

കൊല്‍ക്കത്ത: വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്രം ചിത്രീകരിച്ച സംഭവത്തില്‍  28 പേർ പോലീസ് പിടിയിൽ. ഏഴ്‌ സ്‌ത്രീ മോഡലുകളും അഞ്ച്‌ പുരുഷ മോഡലുകളും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇവരോടപ്പം പ്രമുഖ സംവിധായകരും പിടിയിലായി.കൊല്‍ക്കത്തയിലെ ബിധാനഗറിലലെ സാള്‍ട്ട് തടാകത്തിന് സമീപമുള്ള വിവാഹ ഓഡിറ്റോറിയത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തായിരുന്നു ചിത്രീകരണം. ചിത്രം ഇന്റര്‍ നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ വേണ്ടി ചിത്രീകരിക്കുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്.മോഡലുകള്‍ക്ക് ഒരുദിവസത്തെ ചിത്രീകരണത്തിന് 1,000 രൂപ നല്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ചിത്രീകരണത്തിനായി ഒരു ദിവസത്തെ ചിലവ് 87,000 രൂപയാണ്. 35 000 രൂപ വാടക വരുന്ന ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.അതേസമയം ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടിംഗിനായാണ്‌ തങ്ങള്‍ ഇവിടെ എത്തിയത്‌. നീലച്ചിത്രമാണിതെന്ന്‌ പോലീസ്‌ എത്തുമ്പോഴാണ്‌ തങ്ങള്‍ അറിയുന്നതെന്നും മോഡലുകള്‍ പറഞ്ഞു. എന്നാല്‍ നീലച്ചിത്ര നിര്‍മാണമാണ്‌ നടന്നതെന്നും തങ്ങള്‍ക്ക്‌ അതിന്റെ എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ടെന്നും പോലീസ്‌ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News