Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:30 pm

Menu

Published on November 13, 2018 at 12:13 pm

എന്താണ് കന്നിമൂല?? ഗൃഹം നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

corner-portion-of-a-house-vastu

ഗൃഹനിർമ്മാണ ഘട്ടത്തിൽ എപ്പോഴും പറഞ്ഞു കേൾക്കാറുള്ള ഒരു പദമാണ് കന്നിമൂല. കാരണം വാസ്തുശാസ്ത്രത്തിൽ അത്രമാത്രം പ്രാധാന്യമുള്ള ഒരു ദിക്കാണ് കന്നിമൂല എന്ന പേരിൽ അറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് ദിക്ക്. സൂക്ഷ്മതയോടെ പരിപാലിച്ചാൽ സമൃദ്ധിയും, അശ്രദ്ധയോടെ പരിപാലിച്ചാൽ കഷ്ടതകളും തരുന്ന ഒരു ദിക്കാണിത്. ഗൃഹനിർമ്മാണ ഘട്ടത്തിലും ഗൃഹവാസകാലത്തും കന്നിമൂലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്.

കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് ദിക്കിന് ചില പ്രത്യേകതകൾ ഉണ്ട്. അഷ്ടദിക്കുകളിൽ മറ്റ് ഏഴ് ദിക്കുകളുടെയും അധിപൻമാർ ദേവൻമാർ ആണ്. എന്നാൽ തെക്കു പടിഞ്ഞാറേ ദിക്കിന്റെ അധിപൻ ഒരു പിശാച് ആണ്. നിര്യതി എന്നാണ് പേര്. അസുരൻമാരുടെ ദേവനായാണ് നിര്യതി പരിഗണിക്കപ്പെടുന്നത്. സാത്വികന്‍മാരായ ദേവൻമാരിൽ നിന്നും തികച്ചും വ്യത്യസ്തമായ ഫലങ്ങളാണ് നിര്യതി എന്ന ദിക് സംരക്ഷകനിൽ നിന്നും ലഭിക്കുന്നത്.

നിമിഷനേരം കൊണ്ട് സന്തോഷം വരുകയും, നിമിഷനേരം കൊണ്ട് ദേഷ്യം വരുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് നിര്യതി. അതുകൊണ്ടുതന്നെ നിര്യതിയിൽ നിന്നും ലഭിക്കുന്ന വാസ്തുഫലങ്ങൾ സമ്മിശ്രമാണ്. പ്രീതിപ്പെടുത്തിയാൽ സദ്ഫലങ്ങൾ തുടർച്ചയായി ലഭിക്കും. അപ്രീതി തോന്നിയാൽ അതിഭയങ്കരമായി കോപിഷ്ടനാകുകയും ഗൃഹവാസികളുടെ മേൽ കടുത്ത ദുരിതങ്ങള്‍ വാരിവിതറുകയും ചെയ്യും. ദേവൻമാരെക്കാൾ ശക്തിയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന നിര്യതി സംരക്ഷണത്തിന്റെയും നിഗ്രഹണത്തിന്റെയും സംയുക്ത പ്രതീകമാണ്. അതുകൊണ്ടുതന്നെ കന്നിമൂലയിലെ ഏത് നിർമ്മാണപ്രവർത്തനങ്ങളും വാസ്തുവിദഗ്ധന്റെ മേൽനോട്ടത്തിൽ വേണം നടത്തുവാൻ.

Loading...

Leave a Reply

Your email address will not be published.

More News