Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 13, 2026 3:11 am

Menu

Published on June 30, 2014 at 1:06 pm

കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ഊര്‍മ്മിളാ ദേവിയെ മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചു

cotton-hill-school-headmistress-gave-transfer-to-model-school

തിരുവനന്തപുരം: പൊതുവേദിയിൽ വെച്ച് വിദ്യാഭ്യാസമന്ത്രിയെ വിമർശിച്ച കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക കെകെഊര്‍മ്മിളാ ദേവിയെ തിരുവനന്തപുരത്തെ തന്നെ മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചു.അദ്ധ്യാപിക നല്‍കിയ അപ്പീലിൻറെ അടിസ്ഥാനത്തിലാണ് നിയമനം.ഊര്‍മ്മിളാ ദേവിക്ക് പകരം മോഡല്‍സ്കൂളിലെ ഹെഡ്മിസ്ട്രസിനെയാണ് കോട്ടണ്‍ഹില്‍ലിലേക്ക് മാററിയിരുന്നത്. അദ്ധ്യാപിക ഉമ്മന്‍ചാണ്ടിയെ നിയമസഭയില്‍ ചെന്നു കണ്ട് ഖേദം പ്രകടിപ്പിച്ചെങ്കിലും കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വീണ്ടും നിയമനം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകായായിരുന്നു.ഇതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് അദ്ധ്യാപികയെ മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചത്. സർക്കാർ തീരുമാനത്തില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും തീരുമാനത്തെ നിന്ദിക്കുന്നില്ലെന്ന് ഊര്‍മ്മിളാ ദേവി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News