Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on December 30, 2013 at 12:41 pm

വിതുര പെണ്‍വാണിഭക്കേസിലെ പ്രതിയെ വെറുതെ വിട്ടു

court-acquits-main-accused-in-vithura-sex-scandal-case

കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ആലുവ മുന്‍ ഡിവൈ.എസ്.പി. മുഹമ്മദ് ബഷീറിനെ കോട്ടയത്തെ പ്രത്യേക കോടതി വെറുതെ വിട്ടു. പ്രതിക്കെതിരെ തെളിവില്ലാത്ത സാഹചര്യത്തിലാണ് വെറുതെവിട്ടത്.പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്തും മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാലുമാണ് ബഷീറിനെ വെറുതെ വിട്ടത്. വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം ആലോചിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ ആദ്യ വിധി വരുന്നത്.1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവം.ആലുവയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ ഡി വൈ എസ് പി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി . എന്നാല്‍ കേസിന്റെ രണ്ടാം ഘട്ട വിചാരണയില്‍ പ്രതിയെ ഓര്‍മയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. പീഡനം നടന്നിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ആരെയും ഓര്‍ത്തെടുക്കാനാകുന്നില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.മറ്റൊരു പ്രതിയായ ശശിയുടെ കേസില്‍ 31ന് വിധി പറയും . 23കേസുകളാണ് വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം കേസുകളിലും വിചാരണ പുര്‍ത്തിയായി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിനു കൈമാറുകയായിരുന്നുവെന്നാണ് കേസ്.

Loading...

Leave a Reply

Your email address will not be published.

More News