Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:35 am

Menu

Published on August 23, 2016 at 12:56 pm

നടി രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഹര്‍ജി

court-admits-private-complaint-against-ramya-for-praising-pakistanis

ബെംഗളൂരു: പാക്കിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും തെന്നിന്ത്യന്‍ നടിയുമായ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.കര്‍ണാടകയിലെ അഭിഭാഷകന്‍ കെ വിറ്റല്‍ ഗൗഡയാണ് സോവംവാര്‍പെട്ടിലെ ഫസ്റ്റ് ജുഡീഷ്യല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പാക്‌സിതാനെ വാഴ്ത്തിയ രമ്യ ഇന്ത്യയെ അപമാനിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്‌തെന്നാണ് ഹര്‍ജി.അഭിഭാഷകന്റെ ഹര്‍ജിയില്‍ ശനിയാഴ്ച വാദം കേള്‍ക്കും.പാകിസ്താനിലേക്ക് പോകുന്ന നരക തുല്യമാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെയാണ് രമ്യ പ്രതികരിച്ചത്.ഞായറാഴ്ച മാണ്ഡ്യയില്‍ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാക് പരാമര്‍ശം.തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ രമ്യക്കെതിരെ മാണ്ഡ്യയില്‍ പ്രതിഷേധപ്രവര്‍ത്തനമുണ്ടായി.രമ്യയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ ബിജെപി എബിവിപി അനുകൂലികളും രംഗത്തെത്തിയിരുന്നു.ഇസ്ലാമാബാദില്‍ അടുത്തിടെ നടന്ന സാര്‍ക്ക് യങ് പാര്‍ലമെന്റേറിയനില്‍ രമ്യ പങ്കെടുത്തിരുന്നു. പാക് പരാമര്‍ശത്തില്‍ ബിജെപി പ്രതിഷേധം ഉയര്‍ന്നെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് രമ്യ. താന്‍ തെറ്റൊന്നും ചെയ്തിട്ടൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.പാകിസ്താന്‍ പരാമര്‍ശത്തില്‍ തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപിക്കും എബിവിപിക്കും മറുപടിയുമായി രമ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News