Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിഷാമിന് സെക്യൂരിറ്റി ജീവനക്കാരനെ കൊല ചെയ്ത കേസിൽ കോടതി ജാമ്യം നിഷേധിച്ചു. തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിരവധി കേസുകളില്‍ പ്രതിയായ നിഷാം സ്വാധീനമുപയോഗിച്ച് പല കേസുകളും ഒത്തുതീർപ്പാക്കിയിട്ടുള്ള ആളാണ്. തൃശ്ശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെയാണ് നിഷാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ചന്ദ്രബോസിനെ വാഹനമിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തയ സംഭവത്തില്‍ വ്യവസായി നിഷാമിന്റെ ഭാര്യയ്ക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവം നടക്കുന്ന സമയത്ത് ഭാര്യ അമല്‍ അടുത്തുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നിഷാം നല്‍കിയ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ ഇയാളുടെ പേരില്‍ 12 കേസുകള്‍ നിലവിലുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പ്രതി അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെയുള്ള പല കേസുകളും ഒത്തുതീര്‍ത്തത് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിഞ്ഞതിനാലാണെന്നതിൻറെ തെളിവ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. നിസാമിനെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളും’ തെളിവുകളും’ സി.സി.ടി.വി ദൃശ്യങ്ങളും’ ദൃക്സാക്ഷികളും അടക്കമുള്ള റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കാൻ ഒരുങ്ങുന്നത്.
Leave a Reply