Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:48 am

Menu

Published on March 20, 2014 at 4:18 pm

മട്ടന്നൂര്‍ പെണ്‍വാണിഭം: എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; 11 പേരെ വെറുതെ വിട്ടു

court-finds-8-guilty-in-mattannur-sex-racket-case

കൊച്ചി: സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എട്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.കേസില്‍ 11 പേരെ കോടതി വെറുതെ വിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി.ഒന്നാം പ്രതി സോജാ ജെയിംസ് അഞ്ച് കേസുകളിലും രണ്ടാം പ്രതി ദീപക് നാല് കേസുകളിലും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.തോമസ്, മനാഫ്, ലില്ലി,അബ്ദുള്‍ റ്ഹ്മാന്‍, ശേഖര്‍, സക്കറിയ എന്നിവരാണ് മറ്റ് കുറ്റക്കാര്‍. ആകെയുള്ള 13 കേസുകളില്‍ 11 എണ്ണത്തിലാണ് കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്.2009ല്‍ മട്ടന്നൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സോജ ജയിംസും ദിപുവും ചേര്‍ന്ന് മറ്റ് പ്രതികള്‍ക്കായി കാഴ്ചവെച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.സോജയുടെ ഇടപ്പള്ളിയിലെ വാടകവീട്, നഗരത്തിലെ വിവിധ ഫ് ളാറ്റുകള്‍,ആലപ്പുഴയിലെ ഹൗസ്‌ബോട്ട്, പ്രമുഖ ഹോട്ടലുകള്‍, ചേര്‍ത്തലയിലെ വീട് എന്നിവിടങ്ങളില്‍ വന്‍തുക വാങ്ങി സോജ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചു.നഗരത്തിലെ ഫ് ളാറ്റില്‍ നിന്ന് അനാശാസ്യത്തിന്റെ പേരില്‍ അറസ്റ്റ് നടത്തി പതിവുപോലെ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതി സംശയം ഉന്നയിച്ചതാണ് കേസിന് വഴിത്തിരിവായത്. കോടതിയുടെ നിര്‍ദേശപ്രകാരം പിന്നീട് പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News