Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:59 am

Menu

Published on July 26, 2013 at 10:45 pm

സരിതയുടെ മൊഴിയുടെ പേരില്‍ പ്രചരിച്ചത് ഒരു കെട്ട് നുണകൾ: അഭിഭാഷകനെ ഒഴിവാക്കി

court-has-changed-sarithas-lawer

സോളാർ തട്ടിപ്പ് കേസ് പ്രതി സരിതയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്നത് ഒരു കെട്ട് നുണകളാണെന്ന് സി.ജെ.എം കോടതി. കേസില്‍ സരിത എസ്. നായര്‍ കോടതിയില്‍ നില്‍ക്കുന്ന മൊഴിയില്‍ ചിലരുടെ പേരുകള്‍ പറയാനും മറ്റു ചില പേരുകള്‍ പറയാതിരിക്കാനും ഇടനിലക്കാരായി നിന്നത് മന്ത്രി കെ.ബാബുവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബെന്നി ബെഹന്നാനുമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു.

സരിതയുടെ അഭിഭാഷകന്‍ ഫെനി രാധാകൃഷ്ണനുമായി ഇവര്‍ നാല് കോടി രൂപയുടെ കച്ചവടം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ബാബുവും ബെന്നി ബെഹന്നാനും കഴിഞ്ഞ ഒരു മാസമായി ചാക്കുനിറയെ പണവുമായി നടക്കുകയാണ്. വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

സോളാർ തട്ടിപ്പ് കേസ്സിലെ പരാതിക്കാരൻ ശ്രീധരന്‍ നായര്‍ക്ക് കെ.ബാബു 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പേര് മൊഴിയില്‍ ഉള്‍പ്പെടുത്താനും പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സോളാര്‍ കേസ് അട്ടിമറിക്കാനാണ് സരിത എസ്. നായരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേയ്ക്ക് മാറ്റിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആറുപേര്‍ മാത്രമുള്ള ജയിലില്‍ വച്ച് സരിതയെ എന്തു പറയിപ്പിക്കാനും സര്‍ക്കാരിന് കഴിയും എന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ ആരോപണങ്ങള്‍ മന്ത്രി കെ.ബാബു നിഷേധിച്ചു. സുരേന്ദ്രനെ ബി.ജെ.പി. നിലയ്ക്കുനിര്‍ത്തണമെന്നും ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ബാബു പറഞ്ഞു.താൻ ഇടപെട്ടിട്ടുണ്ടോ എന്ന് സുരേന്ദ്രന്‍ തെളിയികട്ടെ എന്ന് ബെന്നി ബെഹന്നാനും പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News