Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ നടി ശാലുമേനോന്‍്റെ ചങ്ങനോശരിയിലെ വീടുള്‍പ്പെടെയുള്ള വസ്തുക്കള്‍ ജപ്തി ചെയ്യാമെന്ന് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ശാലുവിന്റെ വീട് ഉപാധികളോടെ ജപ്തി ചെയ്യാമെന്ന് ഉത്തരവിട്ടിരിക്കുന്നത്. തട്ടിപ്പിനിരയായ തിരുവനന്തപുരം പാങ്ങോട് സ്വദേശി ഡോ: മാത്യു തോമസിന്‍്റെയും ഭാര്യ അന്നയുടെയും പരാതിയിലാണ് നടപടി.അടുത്ത മാസം ഒന്‍പതിനു മുമ്പ് 29.6 ലക്ഷം രൂപയുടെ ജാമ്യം കോടതിയില്‍ കെട്ടിവച്ചാല്‍ ജപ്തി നടപടികള്‍ ഒഴിവാക്കുമെന്ന് ജഡ്ജി വിന്‍സന്‍്റ് ചാര്‍ളി അറിയിച്ചു. ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, ശാലുവിന്‍്റെ അമ്മ കലാദേവി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ഡോ: മാത്യു തോമസിനെയും ഭാര്യ അന്ന മാത്യൂവിനെയും കാറ്റാടിയന്ത്രവും സോളാര്‍ പാനലും സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ച് 29.6 ലക്ഷം തട്ടിയെന്നതാണ് കേസ്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും ശാലുമേനോന്‍ രണ്ടാം പ്രതിയുമാണ്.2013 ഫെബ്രുവരിയിലാണ് ഇടപാടുകള്‍ നടന്നത്. സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാമെന്നും തമിഴ്നാട്ടിലെ മുപ്പന്തലില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്നും വാഗ്ദാനം ചെയ്ത് ഇടപാടുകള്‍ നടന്നത് 2013 ഫെബ്രുവരിയിലാണ് .
Leave a Reply