Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം സി.ബി. ഐ കോടതി ലാവലിന്‍ കേസിലെ കുറ്റപത്രം രണ്ടായി വിഭജിച്ചു.കുറ്റപത്രം വിഭജിക്കണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻറെ ഹരജി പരിഗണിച്ച് ഹൈകോടതി അനുമതി നല്‍കുകയായിരുന്നു. കുറ്റപത്രത്തില്‍ ആകെ ഒമ്പത് പ്രതികള്‍ ആണ് ഉള്ളത്. ഇതില്‍ ഏഴാംപ്രതിയാണ് പിണറായി വിജയൻ.ലാവലില്‍ കമ്പനിയെയും കമ്പനി പ്രതിനിധിയെയും ഇതില്‍ നിന്ന് ഒഴിവാക്കി. പിണറായി ഉള്‍പ്പെടെ മറ്റ് ആറ് പ്രതികള്‍ക്കെതിരായ കുറ്റപത്രത്തില്‍ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ വിടുതല്‍ ഹരജി സമര്‍പിക്കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെ മൂന്നുപ്രതികള്‍ വിടുതല്‍ ഹരജി സമര്‍പിച്ചിരുന്നു. ഇതുള്‍പ്പെടെ നാലു ഹരജികള്‍ ഈ മാസം 31 ന് സി.ബി.ഐ കോടതി പരിഗണിക്കും. 2009ല്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പിച്ചത്.
Leave a Reply