Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കോടതി സമന്‍സ്.നാഷണല്‍ ഹെറാള്‍ഡ് ഭൂമി തട്ടിപ്പ് കേസില്‍ ഡല്‍ഹി പാട്യാല മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. ഓഗസ്റ്റ് 7ന് ഇവര്‍ കോടതിയില്‍ ഹാജരാകണമെന്ന് സമന്‍സ് നിര്‍ദ്ദേശിക്കുന്നു. BJP നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിന്മേലാണ് കോടതി ഇരുവര്‍ക്കും സമന്‍സ് അയച്ചിരിക്കുന്നത്.നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി പാർട്ടി നിയമവിരുദ്ധമായി തുക ചിലവഴിച്ചുവെന്നാണ് കേസ്.ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 1938 ൽ തുടങ്ങിയ പത്രമാണ് നാഷണൽ ഹെറാൾഡ്. 2008 ൽ അടച്ചുപൂട്ടി. നാഷണൽ ഹെറാൾഡിന്റെ ഭൂമി സോണിയും രാഹുലും ദുർവിനിയോഗം ചെയ്തുവെന്നും സുബ്രഹ്മണ്യൻസ്വാമി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കെതിരെയും സമന്‍സ് അയച്ചിട്ടുണ്ട്.
Leave a Reply