Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:52 am

Menu

Published on August 28, 2017 at 11:32 am

സ്ഥിരമായി പോണ്‍ കാണുന്നവര്‍ ഫ്രണ്ട് ക്യാമറ ഒന്ന് ശ്രദ്ധിച്ചോളൂ; പണികിട്ടിയേക്കും

cover-webcam-with-tape-to-hide-from-adult-website-hackers-authorities

സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധരായ സി.ഇ.ആര്‍.ടിയും നെറ്റ് സേഫും. നിങ്ങള്‍ പോണ്‍ വിഡിയോകള്‍ സ്ഥിരമായി കാണാറുള്ളയാളാണെങ്കില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഹാക്കര്‍മാരുടെ വക പണി കിട്ടാന്‍ എല്ലാ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പോണ്‍ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ വെബ് കാമറകള്‍ ഹാക്ക് ചെയ്ത് ഇരകളെ കണ്ടെത്തി മോചന ദ്രവ്യം ആവശ്യപ്പെടുകയാണ് ഹാക്കര്‍മാരുടെ പുതിയ രീതി. അതിനാല്‍ പോണ്‍ വിഡിയോകള്‍ കാണും മുന്‍പ് നിങ്ങളുടെ വെബ് ക്യാമറകള്‍ മറക്കാനാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരത്തില്‍ 500 ഡോളര്‍ വരെ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തതായും സി.ഇ.ആര്‍.ടിയും നെറ്റ് സേഫും ഓര്‍മ്മിപ്പിക്കുന്നു. പല മാര്‍ഗ്ഗങ്ങളിലൂടെയാണ് ഹാക്കര്‍മാര്‍ ഇരകളുടെ കംപ്യൂട്ടറുകളിലേക്കും സ്മാര്‍ട്ട്ഫോണുകളിലേക്കും നുഴഞ്ഞുകയറുന്നത്.

ഇന്റര്‍നെറ്റിലൂടെ സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കുമ്പോഴുമൊക്കെയാണ് മാല്‍വെയറുകള്‍ കംപ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. പിന്നീട് ഈ കംപ്യൂട്ടറുകള്‍ വഴി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ വെബ് കാമറകളിലെ ദൃശ്യങ്ങള്‍ ചോര്‍ത്തുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകള്‍ ഹാക്കര്‍മാര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇമെയിലിലെ കോണ്‍ടാക്ടുകളിലേക്ക് ഈ ദൃശ്യങ്ങള്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ പണം തട്ടുന്നത്.

ഡേറ്റിംങ് സൈറ്റുകളില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി കയറിപ്പറ്റി ഇരകളെ കണ്ടെത്തുന്നതും ഹാക്കര്‍മാരുടെ രീതിയാണ്. വെബ് ക്യാമറക്കു മുമ്പില്‍ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി റെക്കോഡ് ചെയ്തതിന് ശേഷം ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. വെബ് ക്യാമറകളെ മറക്കുകയെന്നത് മാത്രമാണ് ഇതിന് പ്രതിവിധിയായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമെ തന്റെ കംപ്യൂട്ടറിലെ വെബ് ക്യാമറകള്‍ മറച്ചുവെച്ചിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ലാപ്ടോപിലെ വെബ് ക്യാമറയും മൈക്രോഫോണും ടേപുപയോഗിച്ച് മറച്ചുവെച്ച ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

2014ല്‍ സെലിബ്രിറ്റികളുടെ നൂറുകണക്കിന് സ്വകാര്യ ദൃശ്യങ്ങള്‍ ഈ രീതിയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രചരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ദ ഫാബനിംങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചോര്‍ത്തലില്‍ പുറത്തെത്തിയ ദൃശ്യങ്ങള്‍ വലിയ തോതിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജെന്നിഫര്‍ ലോറന്‍സ്, കിം കര്‍ദാഷിയന്‍, കേറ്റ് അപ്ടണ്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ ഹാക്കര്‍മാരുടെ ഈ ആക്രമണത്തിന് ഇരയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News