Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:21 am

Menu

Published on November 5, 2016 at 8:49 am

വടക്കാഞ്ചേരി കൂട്ടബലാത്സംഗം : ജയന്തന് സസ്‌പെന്‍ഷന്‍:പരാതിക്കാരുടെ പേര് വെളിപ്പെടുത്തി ജില്ലാസെക്രട്ടറി

cpi-m-suspends-councillor-accused-in-thrissur-gang-rape-case

തൃശൂര്‍ : കൂട്ടമാനഭംഗക്കേസില്‍ ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും വടക്കേഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. തൃശൂരില്‍ ഇന്നലെ ചേർന്ന സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യത്തില്‍ ഇനി നടപടി കൈക്കൊള്ളുന്നത്. ഇന്ന് നിയമസഭയിലും മന്ത്രി എ.കെ ബാലന്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.ഏരിയകമ്മറ്റിയുടെ നിര്‍ദ്ദേശം ജില്ലാസെക്രട്ടറിയേറ്റിന് കൈമാറി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ.സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് ജയന്തന്‍.

ഈ രണ്ടുചുമതലകളില്‍ നിന്നും ഒഴിവാക്കും. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. പുറത്താക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി അന്വേഷണത്തിന് ശേഷമായിരിക്കും. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടില്ല. ഇതോടെ ജയന്തനെ സംരക്ഷിക്കാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നതെന്ന് വ്യക്തമായി.

ജയന്തനും സഹോദരനും ഉള്‍പ്പടെ നാലുപേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കഴിഞ്ഞദിവസം യുവതി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഏരിയാകമ്മിറ്റിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നു. മന്ത്രി എ.സി. മൊയ്തീനും ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനും ജയന്തനെ സംരക്ഷിക്കുകയാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി.

അതെസമയം വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള മിണാലൂര്‍ വാര്‍ഡില്‍ നിന്നുമാണ് പി എന്‍ ജയന്തന്‍ സിപിഐഎമ്മിന്റെ കൗണ്‍സിലറായി വിജയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടയാളാണ്. കൗണ്‍സിലറാകുന്നതിന് മുമ്പ് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു പി എന്‍ ജയന്തന്‍. ഡിവൈഎഫ്‌ഐയിലൂടെ ആയിരുന്നു ജയന്തന്റെ രാഷ്ട്രീയപ്രവേശനം. ഡിവൈഎഫ്‌ഐ മുന്‍ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ഇയാള്‍ നിലവില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. നഗരസഭയിലെ 27-ാം വാര്‍ഡ്(മിണാലൂര്‍) കൗണ്‍സിലര്‍ ആയ ജയന്തന്‍ ഇതാദ്യമായാണ് ജനപ്രതിനിധിയാകുന്നത്.

വടക്കാഞ്ചേരിയില്‍ സിപിഐഎം നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ കുറ്റാരോപിതരായുളള കൂട്ട ബലാത്സംഗത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തന്‍ അടക്കം നാലുപേരാണ് കുറ്റാരോപിതര്‍. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികള്‍. ജനീഷ് ജയന്തന്റെ സഹോദരനാണ്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരവും പരാതിയുമായി പൊലീസില്‍ എത്തിയപ്പോള്‍ യുവതിക്കുണ്ടായ ദുരവസ്ഥയും പുറത്തുവിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News