Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:41 am

Menu

Published on May 9, 2017 at 10:37 am

കേരളത്തില്‍ പുതിയ മാവോയിസ്റ്റ് ദളം രൂപീകരിച്ചതായി റിപ്പോര്‍ട്ട്; നീക്കം നിലമ്പൂര്‍ ഏറ്റുമുട്ടലിന് തിരിച്ചടി നല്‍കാന്‍

cpi-maoists-forms-new-dalam

നിലമ്പൂര്‍: കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമകേന്ദ്രമായ ‘ട്രൈ ജംഗ്ഷന്‍’ കേന്ദ്രീകരിച്ച് സിപിഐ മാവോയിസ്റ്റുകള്‍ പുതിയ ദളം രൂപീകരിച്ചതായി റിപ്പോര്‍ട്ട്.

നിലമ്പൂര്‍ കരുളായി വനത്തില്‍ കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാനാണ് മാവോയിസ്റ്റുകള്‍ പുതിയ ദളം രൂപീകരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷമാണ് പുതിയ ദളം രൂപംകൊണ്ടത് എന്നതാണ് ഈ സംശയത്തിന് കാരണം. വരാഹിണി ദളമമെന്ന് പേരിട്ടിരിക്കുന്ന പുതിയ ഘടകത്തില്‍ എട്ടുപേരാണുള്ളതെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ മാവോയിസ്റ്റ് പ്രത്യാക്രമണത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന ഇന്റലിജന്‍സിനു മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യത്തു മാവോയിസ്റ്റ് ആക്രമണങ്ങള്‍ അരങ്ങേറുന്ന വേനല്‍ക്കാലത്തു തന്നെ കേരളത്തിലും പ്രത്യാക്രമണം സംഘടിപ്പിക്കാനാണു നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിനാല്‍ വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ടയ്ക്കു മേല്‍നോട്ടം വഹിച്ച മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് ദേവേഷ് കുമാര്‍ ബെഹ്‌റയുടെ സുരക്ഷ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിലമ്പൂര്‍ ഏറ്റുമുട്ടലിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശത്തോടെ മാവോയിസ്റ്റുകള്‍ പുതിയ ദളം തന്നെ രൂപീകരിച്ചിരിക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്.

വയനാട് വന്യജീവി സങ്കേതവും, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതവും, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതവും കേന്ദ്രീകരിച്ചാണ് വരാഹിണി ദളത്തിന്റെ പ്രവര്‍ത്തനം. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനാണ് പുതിയ ദളത്തിന് നേതൃത്വം നല്‍കുന്നത്.

ഇതോടെ മൂന്നു ദളങ്ങളുണ്ടായിരുന്ന സി.പി.ഐ മാവോയിസ്റ്റിന് നാലു ദളങ്ങളായി. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങള്‍ ചേര്‍ന്ന കബനി ദളം, നിലമ്പൂര്‍, തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ദളം, അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂര്‍ മേഖലകളടങ്ങിയ ഭവാനി ദളം എന്നിവയാണ് നിലവിലുള്ള ദളങ്ങള്‍.

Loading...

Leave a Reply

Your email address will not be published.

More News