Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:17 pm

Menu

Published on January 15, 2014 at 10:03 am

സി.പി.എം നിരാഹാര സമരം ഇന്നുമുതല്‍

cpim-supports-48-hour-strike

തിരുവനന്തപുരം: പാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സംസ്ഥാനത്ത് സിപിഐ എം നേതൃത്വത്തില്‍ ബുധനാഴ്ച പുതിയ സമരമുഖം തുറക്കും.400 കേന്ദ്രത്തില്‍ ഒരേ വേളയില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിയ്ക്കും.140 നിയമസഭാ മണ്ഡലങ്ങളിലെയും 10 കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തില്‍ അണികളെ പരമാവധിയത്തെിച്ച് വന്‍ ജനമുന്നേറ്റത്തിനാണ് സി.പി.എം ലക്ഷ്യമിടുന്നത്.സര്‍ക്കാര്‍ നയം തിരുത്തും വരെയാണോ സമരമെന്ന കാര്യത്തില്‍ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ക്ലിഫ്ഹൗസ് ഉപരോധമടക്കം സമരങ്ങളില്‍നിന്ന് അപ്രതീക്ഷിതമായി പിന്‍വാങ്ങേണ്ടിവന്ന സാഹചര്യത്തില്‍ നിരാഹാര സമരം പാര്‍ട്ടിക്ക് നിര്‍ണായകമാണ്.ഒരാള്‍ ഒരു ദിവസം എന്ന നിലയില്‍ റിലേ നിരാഹാര സമരം നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന സി.പി.എം പിന്നീട് സമരരീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിരാഹാരമനുഷ്ഠിക്കുന്ന നേതാക്കള്‍ക്ക് കഴിയുന്നത്ര ദിവസം സമരം തുടരുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയത്.വീട്ടമ്മാരും സമരത്തില്‍ അണിചേരും. എറണാകുളം തൃക്കാക്കര മണ്ഡലത്തില്‍ വൈറ്റിലയിലെ നിരാഹാരസമരം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം ഹൗസിങ്ബോര്‍ഡ് ജങ്ഷനിലും കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍ പെരിന്തല്‍മണ്ണയിലും പാലോളി മുഹമ്മദ് കുട്ടി മലപ്പുറത്തും പി കെ ഗുരുദാസന്‍ കൊല്ലം ആനന്ദവല്ലീശ്വരത്തും പി കരുണാകരന്‍ കാസര്‍കോട് നഗരത്തിലും തോമസ് ഐസക്ക് ആലപ്പുഴ നഗരചത്വരത്തിലും പി കെ ശ്രീമതി തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്തും എം സി ജോസഫൈന്‍ പെരുമ്പാവൂരിലും സമരം ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി കോഴിക്കോട് നഗരത്തിലും എ കെ ബാലന്‍ വടക്കഞ്ചേരിയിലും എം വി ഗോവിന്ദന്‍ കണ്ണൂര്‍ നഗരത്തിലും എളമരം കരീം ഫറോക്കിലും ഉദ്ഘാടനംചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News