Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:13 pm

Menu

Published on January 30, 2014 at 12:11 pm

തിരൂരില്‍ നടുറോഡിൽ വച്ച് സിപിഎം പ്രവര്‍ത്തകരെ എന്‍ഡിഎഫുകാര്‍ വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

cpim-workers-stabbed

മലപ്പുറം: തിരൂര്‍ മംഗലത്ത് ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആഹ്ലാദപ്രകടനത്തിനിടെ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ അഹമ്മദ് കടവത്ത് എ കെ മജീദ് (55) പുറത്തൂര്‍ പണ്ടാഴി ഈസ്പാടത്ത് ഹര്‍ഷാദ് (35) എന്നിവരെ വെട്ടുന്ന ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്. സംഭവത്തിന് ദൃക്സാക്ഷിയായ ആള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍. മാരകായുധങ്ങളുമായി പത്തോളം വരുന്ന സംഘം ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. കാലിനും ദേഹത്തുമാണ് മജീദിന് വെട്ടേറ്റത്. തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അര്‍ഷദിന് പരിക്കേറ്റത്. മംഗലം-പുറത്തൂര്‍ റോഡില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ബൈക്കുകളിലെത്തിയ അക്രമിസംഘം സി.പി.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.കൂട്ടായി മേഖലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മംഗലം പഞ്ചായത്ത് ഓഫീസിലാണ് നടന്നത്. സി.പി.എം നേതൃത്വംനല്‍കുന്ന വികസനസഖ്യം മൂന്ന് സീറ്റുകളിലും വിജയിച്ചിരുന്നു. തുടര്‍ന്ന് ഒമ്പത് മണിയോടെ മംഗലത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. ആഹ്ലാദപ്രകടനം കടന്നു പോകുന്നതിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ കെ.ടി. അബ്ദുല്‍ലത്തീഫിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് അബ്ദുല്‍ലത്തീഫ് തൊട്ടടുത്ത തേനായിപറമ്പില്‍ ഇസ്മയിലിന്റെ കടയില്‍ കയറിയപ്പോള്‍ കടയ്ക്കുനേരെ കല്ലേറുണ്ടായി. ഈ സംഭവത്തിന് ശേഷമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. മംഗലം, കൂട്ടായി, വാളമരുതൂര്‍, ആലിങ്ങള്‍ പ്രദേശങ്ങളിലെ എന്‍ഡിഎഫ് ക്രിമിനല്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് മജീദ് എന്ന ആളെ പൊലീസ് തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News