Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 1:23 pm

Menu

Published on January 17, 2014 at 10:15 am

സി.പി.എം നിരാഹാരസമരം മൂന്നാംദിവസവും തുടരുന്നു.

cpm-hunger-strike-in-third-day

തിരുവനന്തപുരം: പാചകവാതകത്തിന്റെ  വിലവര്‍ധനയ്ക്കെതിരെയും  സബ്സിഡി വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതിലും പ്രതിഷേധിച്ച്  സിപിഎം നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസവും തുടരുന്നു. രാവും പകലും നടക്കുന്ന സമരത്തില്‍ ജനപ്രതിനിധികളടക്കമുള്ള നേതാക്കളാണ് നിരാഹാരം തുടരുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലെ 10 കേന്ദ്രങ്ങളില്‍ വീതം 1400 കേന്ദ്രങ്ങളിലാണ് സി.പി.എം അനിശ്ചിതകാല സമരം നടത്തുന്നത്. സര്‍ക്കാറിനെതിരെ ഇതുവരെ കാണാത്ത പ്രക്ഷോഭമാണ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നയം തിരുത്തുംവരെയാണോ സമരമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമല്ല. പാചകവാതക വലവര്‍ധന അടക്കമുള്ള പ്രശ്നങ്ങളില്‍ നടപടിയെടുക്കാൻ  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെടണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കിൽ നിരാഹാരസമരത്തെ  വലിയ പ്രക്ഷോഭമായി   മാറ്റുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News