Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:15 am

Menu

Published on February 23, 2015 at 10:11 am

സിപി എം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും; വി.എസിൻറെ പ്രതികരണം കാത്ത് കേരളം

cpm-state-meet-ends-today

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയും. കോടിയേരി ബാലകൃഷ്ണന്‍ പുതിയ സംസ്ഥാന സെക്രട്ടറി ആയേക്കുമെന്നാണ് സൂചന. പുതിയ സംസ്ഥാന സമിതിയെയും ഇന്ന് തിരഞ്ഞെടുക്കും. അതെ സമയം വി.എസിന്‍റെ പ്രതികരണം കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ ഫോണ്‍ ചര്‍ച്ചയെ തുടര്‍ന്ന്
പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്നും വി.എസ് അച്യുതാനന്ദന്‍ പിന്‍വാങ്ങി. തന്റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം ഇന്ന് പത്രസമ്മേളനത്തിലൂടെ വിശദീകരിക്കും. വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്തണമെന്നാണ് പി ബി നിലപാട്. സമ്മേളനത്തിൽ തുടർച്ചയായുണ്ടായ വിമർശനങ്ങളെ തുടർന്ന് വി.എസ് വേദി വിട്ടതിന് പിന്നാലെയാണ് അദ്ദേഹം രാജിവെയ്ക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നത്.

Loading...

Leave a Reply

Your email address will not be published.

More News