Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:55 am

Menu

Published on December 16, 2013 at 1:16 pm

രണ്ടാംവിവാഹം;മുകേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

crime-branch-questioned-actor-mukesh

നടൻ മുകേഷ് മേതില്‍ ദേവികയെ രണ്ടാം വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ആദ്യ ഭാര്യയും നടിയുമായ സരിത നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടപടി തുടങ്ങി.ഇതേ തുടർന്ന് മുകേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് രണ്ടാം വിവാഹം കഴിച്ചതുമുതല്‍ പരാതിയുമായി ആദ്യഭാര്യയും അഭിനേത്രിയുമായ സരിത രംഗത്ത് വന്നിരുന്നു.ഇതേത്തുടര്‍ന്ന് സരിത ചെന്നൈ പൊലീസിന് പരാതി നല്‍കുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് മുകേഷിനെ ചോദ്യം ചെയ്തത്.2007 മുതല്‍ വേര്‍പിരിഞ്ഞാത് താമസമെങ്കിലും താനുമായി മുകേഷ് വിവാഹ ബന്ധം വേര്‍പിരിഞ്ഞില്ലെന്നാണ് സരിതയുടെ പരാതി.എന്നാല്‍ നിയമപരമായി വിവാഹമോചനം നേടിയതാണെന്ന് മുകേഷ് വാദിക്കുന്നു.ഇക്കാര്യം സരിത അറഞ്ഞുകാണില്ലെന്നും ആവശ്യമെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാമെന്നും മുകേഷ് സെന്‍ട്രല്‍ അഡീഷണല്‍ എസ് പി ശ്യാമളാ ദേവിക്ക് മൊഴിനല്‍കി.1988ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള പ്രണയ വിവാഹം.ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ട്.ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് 2003 മുതല്‍ ഇരുവരും പിരിഞ്ഞ് ജീവിക്കുകയുമായിരുന്നു.2007ല്‍ സരിത വിവാഹ മോചനക്കേസ് ഫയല്‍ ചെയ്യുകയും 2009ല്‍ വീണ്ടും കുടുംബ കോടതിയെ സമീപിച്ച് വിവാഹ മോചനം നേടുകയും ചെയ്തിരുന്നത്രെ.ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33