Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:43 pm

Menu

Published on June 24, 2013 at 1:00 pm

ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം :കേസിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്.പി അജിതാ ബീഗം സുല്‍ത്താന്

crime-branch-to-probe-allegations-against-thettayil

തിരുവനന്തപുരം: മുന്‍ മന്ത്രി ജോസ് തെറ്റയിലിനും മകനുമെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഒരു വനിതാ ഓഫീസര്‍ അന്വേഷിക്കുകയാകും ഉചിതം എന്ന നിലപാടില്‍ എറണാകളും ക്രൈംബ്രാഞ്ച് എസ്.പി അജിതാ ബീഗം സുല്‍ത്താനക്കാണ് കേസിന്റെ ചുമതല നല്‍കിയിരിക്കുന്നത് എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പീഡന ദൃശ്യങ്ങളുടെ വീഡിയോ അടക്കമാണ് യുവതി പരാതി കൊടുത്തത് .നിലവിലെ നിയമം അനുസരിച്ച് ജോസ് തെറ്റയിലിനെതിരെ നടപടിയെടുക്കാതെ നിര്‍വാഹമില്ലെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയാണ് ജോസ് തെറ്റയിലും മകനും ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്.മകനെ വിവാഹം ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ദീര്‍ഘകാലം പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News