Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:04 am

Menu

Published on May 14, 2016 at 2:08 pm

ജിഷയെ ഒരു യുവാവ് മുന്‍പ് ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി പിതാവിന്റെ മൊഴി

crucial-evidence-emerges-in-jisha-murder-case

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയെ ബന്ധുവായ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പിതാവ് പാപ്പുവിന്റെ മൊഴി .എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയാണ് പൊലീസ് പാപ്പുവിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.കൊലപാതകം നടന്നു 15 ദിവസം പൂര്‍ത്തിയായ ഇന്നലെയും ഫൊറന്‍സിക് വിദഗ്ധര്‍ തെളിവു ശേഖരണം തുടര്‍ന്നു.

ഏപ്രില്‍ 28 നു വൈകിട്ട് അഞ്ചു മണിക്കു ശേഷം വീടിനുള്ളില്‍ കയറിയ കൊലയാളിയില്‍നിന്നു രക്ഷപ്പെടാനായി ജിഷ വീടിനു പുറത്തേക്ക് ഓടാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നാണു പുതിയ ഫൊറന്‍സിക് നിഗമനം. കൊലയാളി ചുരിദാര്‍ ഷാളില്‍ പിടികൂടി പിന്നിലേക്കു ശക്തിയായി വലിച്ചിട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കഴുത്തിന്റെ മുന്‍ഭാഗത്തും വശങ്ങളിലുമാണു ഷാള്‍ അമര്‍ന്നതിന്റെ പാടുകള്‍ കാണുന്നത്. കഴുത്തില്‍ ഷാള്‍ ചുറ്റി മുറുക്കിയാല്‍ കഴുത്തിനു ചുറ്റിലും ഇതിന്റെ പാടുകള്‍ കാണാന്‍ കഴിയും. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതു പറയുന്നില്ല.
കൊല്ലപ്പെടുന്നതിനു മുന്‍പു അവസാനമായി ജിഷ പറഞ്ഞ ”ഇതുകൊണ്ടാണു നിങ്ങള്‍ ….കാരെ വിശ്വസിക്കരുതെന്നു പറയുന്നത്…” എന്ന വാചകം കുറെ കൂടി കൃത്യതയോടെ പൊലീസിനു ലഭിച്ചു. ”ഇതുകൊണ്ടാണു നിങ്ങളെയൊന്നും വിശ്വസിക്കരുതെന്നു പറയുന്നത്.” എന്നാണു ജിഷ പറഞ്ഞതെന്നാണ് ഒടുവിലത്തെ വിവരം. തുടര്‍ന്നു കരച്ചിലുകളാണു വീടിനുള്ളില്‍ നിന്നു സമീപവാസികള്‍ കേട്ടത്. ആദ്യത്തേതു തുറന്ന കരച്ചിലും രണ്ടാമത്തേതു കഴുത്തില്‍ പിടിമുറുകിയ ശേഷമുള്ള ഇടര്‍ച്ചയുള്ള കരച്ചിലുമായിരുന്നു. പിന്നീടു വീടിനുള്ളില്‍ അനക്കമൊന്നും കേട്ടില്ല. ജിഷയ്ക്കു വളരെ അടുപ്പമുള്ള ഒരാളാണു കൊലയാളിയെന്ന കാര്യത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ എല്ലാവരും യോജിക്കുന്നുണ്ട്.

അതേസമയം, ജിഷയുടെ വീടിന് സമീപത്തു നിന്നും കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പുകള്‍ പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ചെരുപ്പിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള സൂചന ലഭിക്കുന്നതിന് വേണ്ടിയാണിത്.

ജിഷ കൊലചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം പറയുമ്പോഴും കസ്റ്റഡിയിലുള്ള അയല്‍വാസിയേയും ജിഷയുടെ ചില ബന്ധുക്കളേയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. അതിനിടെ വെള്ളിയാഴ്ച ജിഷയുടെ വീട്ടിലെത്തി ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു. ജിഷയുടെ വീടിന് സമീപത്തുള്ള കനാലില്‍ നിന്നും മണ്ണും മറ്റുമാണ് സംഘം ശേഖരിച്ചത്. അയല്‍വാസികളുടെ വിവരലടയാളം ശേഖരിക്കുന്ന നടപടികളും തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News