Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില വീണ്ടും കുറഞ്ഞു. ക്രൂഡ് ഓയില്‍ ബാരലിന് 5.5 ശതമാനമാണ് ഇടിവ് വന്നിരിക്കുന്നത്. 45.23 ഡോളറാണ് ക്രൂഡ് ഓയില്‍ വില. ഏപ്രില്‍ 2009നു ശേഷം ഇത് ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 50 ഡോളറിനു താഴെയെത്തുന്നത്. ആഗോള വിപണിയില്‍ 60 ശതമാനം വിലയിടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ 10 രൂപയോളമാണ് പെട്രോളിന് ഇതുവരെ വിലകുറച്ചത്. ക്രൂഡിന്റെ വിലയിടിഞ്ഞതിന് സമാന്തരമായി കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുകയായിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഡീസല്‍, പെട്രോള്‍ വിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. 2014 ജൂണിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം ഇടിവാണ് ഇപ്പോൾ എണ്ണവിലയിലുണ്ടായിരിക്കുന്നത്. ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും യു.എസ് ഷെയ്ല്‍ ഓയിലിൻറെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായതുമാണ് വീണ്ടും വില ഇടിയാന്‍ കാരണമായത്.
Leave a Reply