Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 12:15 am

Menu

Published on June 29, 2014 at 8:23 am

കെ.എഫ്.സി ചിക്കനിൽ പുഴുവിനെ കണ്ടെത്തി

customer-finds-worm-in-crispy-chicken

കെ.എഫ്.സി -യിൽ നിന്ന് വാങ്ങിയ ചിക്കനിൽ പുഴുവിനെ കണ്ടെത്തി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കോയമ്പത്തൂരിലെ ഡിബി റോഡിലെ പ്രശസ്തമായ കെ.എഫ്.സി ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ ചിക്കനിൽ ആയിരുന്നു പുഴുവിനെ കണ്ടെത്തിയത്.
നഗരത്തിൽ ബിസിനസ് നടത്തുന്ന യാസർ അറാഫത്തും കൂട്ടുകാരും കെ.എഫ്.സിയിൽ എത്തി ഒരു ബക്കറ്റ് ക്രിസ്പി ചിക്കനും കുടിക്കാനായി ഡ്രിങ്ക്സും പാർസൽ വാങ്ങി വീട്ടിൽ എത്തി കഴിക്കാൻ നോക്കിയപ്പോൾ ആയിരുന്നു പുഴുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ വിവരം അറിയിച്ചു ചിക്കൻ അവർക്ക് കൈമാറി. അതെ സമയം അവർ കെ.എഫ്.സിയിലും വിളിച്ചു വിവരം അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത പ്രതികരണമാണ് ലഭിച്ചത്. കുറച്ചു കഴിഞ്ഞ് തങ്ങളുടെ പക്കൽ എത്തിയ കെഎഫ്സിയിലെ 2 ആളുകൾ ആ ഭക്ഷണം തിരിച്ചു തരാനും പകരം വേറെ തരാമെന്നും പറഞ്ഞത് കേട്ട് യാസറും കൂട്ടുകാരും ശരിക്കും അമ്പരന്നു പോയി. അവിടുത്തെ സീനിയർ മാനേജറും അൽപം കഴിഞ്ഞ് എത്തിയ ശേഷം ഇതേ കാര്യം തന്നെ ആവർത്തിച്ചു.
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി പുഴു കയറിയ ചിക്കൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിനു സമാനമായ സംഭവം 2012 ഒക്ടോബറിൽ തിരുവനന്തപുരത്തെ കെ.എഫ്.സിയിലും റിപ്പോർട്ട്‌ ചെയ്തിരുന്നു. അന്നത്തെ പരിശോധനയ്ക്ക് ശേഷം രണ്ടു മാസത്തേക്ക് കെ.എഫ്.സി ശാഖ അടച്ചിടുകയും ചെയ്തിരുന്നു.

Credit: Timesofindia

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News