Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊണ്ടോട്ടി : നഖം വെട്ടുന്ന കട്ടറിൻറെ ഭാഗങ്ങളാക്കി കടത്താൻ ശ്രമിച്ച 12.5 ലക്ഷത്തിന്റെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും എയര്‍കസ്റ്റംസ് പിടികൂടി.കഴിഞ്ഞ ദിവസം രാവിലെ ഷാർജയിൽ നിന്നും വരികയായിരുന്ന കാസര്‍കോട് പച്ചക്കാട് അനങ്കൂര്‍ ഇര്‍ഫാന്‍ മന്‍സിലില്‍ സിദ്ദീഖിന്റെ (30) ലഗേജില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.കസ്റ്റംസ് പരിശോധനയില്‍ എക്‌സ്‌റേ മെഷിനില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യമറിഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നെയില്‍കട്ടറിൻറെ കത്തി രൂപത്തിലുള്ള ഭാഗങ്ങൾ എടുത്തു മാറ്റി അതിനു പകരം അതെ രൂപത്തിലുള്ള സ്വർണം വെച്ചതായി കണ്ടെത്തുകയായിരുന്നു.13 നെയില്‍ കട്ടറുകളായി 440 ഗ്രാം സ്വര്‍ണമാണ് യുവാവ് കടത്താന്‍ ശ്രമിച്ചത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാംസുന്ദര്‍, എന്‍.എസ്. പ്രസാദ്, എം.കെ.രാജന്‍,എം.രാജു,അശോക് കുമാര്‍,പുഷ്പരാജ്,വി.ഡി.അനൂപ്,എം.സഫറുള്ള എന്നിവർ ചേർന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്.
Leave a Reply