Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:46 am

Menu

Published on March 19, 2015 at 1:04 pm

ബരാക് ഒബാമയ്ക്ക് വൈറ്റ്ഹൗസിലേക്ക് അയച്ച കത്തിൽ സയനൈഡ് കണ്ടെത്തി

cyanide-letter-sent-to-white-house

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് ലഭിച്ച കത്തില്‍ സയനൈഡ് കണ്ടെത്തി. സംശയാസ്പദമായുള്ള ഈ കത്ത് തിങ്കളാഴ്ചയാണ് വൈറ്റ്ഹൗസിൽ ലഭിച്ചത്. കത്തിനകത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സയനൈഡ് ഉണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെയും കുടുംബത്തിന്റേയും സുരക്ഷാ ചുമതലയുള്ള സീക്രട്ട് സര്‍വീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തി. കഴിഞ്ഞ വര്‍ഷവും ഇതേ പോലൊരു കത്ത് വൈറ്റ്ഹൗസിൽ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും അയാൾക്ക് 25 വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. വിദഗ്ദ പരിശോധനയ്ക്കായി കത്ത് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കയാണ്.

Loading...

Comments are closed.

More News