Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:59 pm

Menu

Published on March 8, 2015 at 9:16 pm

‘8969016380’ ഈ നമ്പറിനെ സൂക്ഷിക്കുക… അല്ലെങ്കിൽ കാശ് പോയ വഴി കാണില്ല !!!

cyber-cheating-in-the-name-of-banks

ചിറ്റൂര്‍: ഓണ്‍ലൈൻ ജീവിതം തുടങ്ങിയത് മുതൽ തട്ടിപ്പുകൾക്ക് തല വെച്ച് കൊടുത്തും പറ്റിക്കപ്പെടുകയും ചെയ്തവർ ഈ സമൂഹത്തിൽ കുറച്ചൊന്നും അല്ല ഉള്ളത്. ഇതിപ്പോൾ ഇതാ ഒരു പുതിയ തട്ടിപ്പ് സംഗം രംഗത്തെത്തിയിരിക്കുന്നു. ബാങ്കില്‍ നിന്നാണെന്നു പറഞ്ഞ് എ.ടി.എം കാര്‍ഡ് നമ്പറും അതിന്റെ പിന്‍ നമ്പറുകളും വാങ്ങി അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുന്ന പരിപാടിയാണ് പുതുതായി അരങ്ങേരിയിരിക്കുന്നത്. ഇങ്ങനെ പണം പോയവർ കുറച്ചൊന്നും അല്ല. അതിര്‍ത്തിഗ്രാമമായ വേലന്താവളത്തുമാത്രം അഞ്ചു പേരുടെ പണം പോയി. കൊഴിഞ്ഞാമ്പാറയിലും തമിഴ്‌നാടന്‍ ഗ്രാമങ്ങളിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദേശസാല്‍കൃത ബാങ്കുകളിലെ ഇടപാടുകാരാണ് തട്ടിപ്പിനിരയായത്.

സംഭവം ഇങ്ങനെയാണ്; മാര്‍ച്ച് മൂന്നിന് വടകരപ്പതി വില്ലേജ് അസിസ്റ്റന്റ് ജെ.മാര്‍ട്ടിന്റെ മൊെബെല്‍ ഫോണിലേക്ക് ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് 8969016380 ൽ നിന്നും ഒരു ഫോണ്‍ കോൾ വന്നു. എ.ടി.എം കാര്‍ഡിന്‍റെ പിന്‍ നമ്പറിന്റെ കാലാവധി കഴിഞ്ഞു എന്നും, അത് പുതുക്കേണ്ടത് അത്യാവശ്യമാണെന്നും, അതിനായി പഴയ നമ്പര്‍ പറയാനാവശ്യപ്പെട്ടുകയുമായിരുന്നു. സംശയം തോന്നിയ മാര്‍ട്ടിന്‍ നമ്പര്‍ നല്‍കിയില്ല. എന്നാല്‍ അല്‍പസമയത്തിനുശേഷം മാര്‍ട്ടിന്റ വീട്ടിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ച് പ്രായമായ മാര്‍ട്ടിന്റെ പിതാവില്‍ നിന്നും പിന്‍നമ്പറും, എ.ടി.എം കാര്‍ഡിലെ സി.വി.വി നമ്പരും സംഘടിപ്പിച്ചു. കൂടാതെ മാർട്ടിൻ അങ്കമായിട്ടുള്ള മറ്റു ബാങ്കുകളുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു. ആ അക്കൗണ്ടില്‍ നിന്നും 4500 രൂപ അന്നു തന്നെ നഷ്ടമായി.
കൊഴിഞ്ഞാമ്പാറയിലെയും അതിര്‍ത്തിയിലെ മറ്റു ചില ബാങ്കുകളിലും ഇതാവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിപ്പാറ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലൂക്ക് പോള്‍ ക്രൂസ്സിനും ഇത്തരത്തില്‍ 4500 രൂപ നഷ്ടമായി. നാലാം തിയതിയാണ് കൂടുതല്‍ പേരുടെ പണം നഷ്ടപ്പെട്ടതായി ബാങ്കുകളില്‍ പരാതികളെത്തിയത്. 55 രൂപ മുതല്‍ പലപ്പോഴായാണ് അക്കൗണ്ടുകളില്‍ നിന്നും പണം പോയതെന്നാണ് ബാങ്കധികൃതര്‍ പറയുന്നത്. എ.ടി.എം ല്‍ നിന്നും നേരിട്ട് ചെറിയ തുകകള്‍ പിന്‍വലിക്കാനാവാത്തതിനാല്‍ ഓണ്‍െലെനായാണ് തട്ടിപ്പുകള്‍ നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരേനമ്പറില്‍ നിന്നാണ് ഇടപാടുകാര്‍ക്ക് വ്യാജ കോളുകളെത്തിയിട്ടുള്ളത്. ചിലര്‍ക്ക് ഫോണില്‍ സന്ദേശങ്ങളും എത്തിയിട്ടുണ്ട് .
പണം നഷ്ടമായവരുടെ പരാതികളില്‍ അന്വേഷണം നടക്കുന്നതായി ബാങ്കധികൃതര്‍ അറിയിച്ചു. ഓണ്‍െലെനായി പണം തട്ടിപ്പിനുള്ള സാധ്യതകള്‍ മുന്‍ നിര്‍ത്തി പ്രധാന ബാങ്കിങ് സ്ഥാപനങ്ങളെല്ലാം തന്നെ ഇടപാടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. പരാതികളില്‍ പോലീസ് കേസെടുത്തു. ഫോണ്‍ വഴി പിന്‍നമ്പര്‍,എ.ടി.എം കാര്‍ഡിലെ സി.വി.വി നമ്പര്‍ എന്നിവ സംബന്ധിച്ച സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്ന് പോലീസ് നിർദ്ദേശം നൽകുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News