Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:28 pm

Menu

Published on July 1, 2015 at 5:00 pm

ഡാര്‍ജിലിങ്ങില്‍ മണ്ണിടിച്ചില്‍;18 മരണം

darjeeling-landslides-kill-20

സിലിഗുരി: പശ്ചിമബംഗാളിലെ ഡാര്‍ജിലിങില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 18 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായിട്ടുണ്ട്.മിരിക്, കലിങ്‌പോങ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചില്‍ എന്‍.എച് 10,എന്‍.എച് 55, മറ്റ് റോഡുകള്‍ എന്നിവ തകര്‍ന്നു.പല സ്ഥലങ്ങളിലും ടെലിഫോണ്‍ ബന്ധവും തകരാറിലായി.ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജിജു എന്നിവരും ദുരന്തസ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News