Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:38 am

Menu

Published on November 28, 2013 at 10:12 am

ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം;പരമ്പര

dashing-dhawan-powers-india-to-series-win-over-west-indies

കാണ്‍പുര്‍:വെസ്റ്റിന്‍ഡീസിനെതിരെ അവസാനമത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റ് ജയം.മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പര 2-1 നാണ്‌ ഇന്ത്യ നേടിയത്‌.കാണ്‍പുരിലെ ഗ്രീന്‍പാര്‍ക്കില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിനു ജയിച്ചാണ്‌ ഇന്ത്യ പരമ്പര നേടിയത്‌.ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 263 റണ്ണെടുത്തു.മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 23 പന്തുകള്‍ ശേഷിക്കേ ജയമറിഞ്ഞു.95 പന്തില്‍ 20 ബൗണ്ടറിയടിച്ച ധവാനാണ് കളിയിലെ കേമന്‍. മൂന്നു കളികളില്‍ രണ്ട് അര്‍ധശതകമുള്‍പ്പെടെ 204 റണ്‍സ് നേടിയ വിരാട്‌കോലിയാണ് പരമ്പരയുടെ താരം.എതിരാളികളെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.ക്യാച്ച് കൈവിട്ടതും മിസ്ഫീല്‍ഡും ഓവര്‍ത്രോയുമായി ഇന്ത്യ അവസരങ്ങളേറെ നല്‍കിയെങ്കിലും അതിന്‍െറ പൂര്‍ണ നേട്ടം സ്വന്തമാക്കാന്‍ വെസ്റ്റിന്‍ഡീസിനായില്ല.കഴിഞ്ഞ 11 മത്സരങ്ങളില്‍ ഒരു അര്‍ധശതകം പോലും കുറിക്കാന്‍ പറ്റാതെ പോയ യുവരാജ് സിങ്ങിന്റെ തിരിച്ചുവരവാണ് മത്സരത്തിലെ ഒരു സവിശേഷത.ക്ഷമാപൂര്‍വം ബാറ്റുചെയ്ത യുവരാജ് ഏഴു ബൗണ്ടറികളോടെ 55 റണ്‍സ് നേടി.ഫോമില്ലാതിരുന്ന സുരേഷ് റെയ്‌ന (34)യും തരക്കേടില്ലാതെ ബാറ്റു ചെയ്തു.ബൗളിങ്ങിനെ പിച്ചിച്ചീന്തിയ ശിഖര്‍ ധവാനാണ് തുടക്കത്തിലേറ്റ പ്രഹരത്തില്‍ നിന്ന് ടീമിനെ സംഘര്‍ഷമേതുമില്ലാതെ കരകയറ്റിയത്.മൂന്നാം വിക്കറ്റില്‍ യുവരാജും ധവാനും ചേര്‍ന്നുയര്‍ത്തിയ 129 റണ്‍സ് കൂട്ടുകെട്ട് ടീമിന്റെ വിജയം ഉറപ്പിച്ചു.നേരത്തേ മൂന്നു അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ ടോട്ടല്‍ ഇന്ത്യയ്ക്ക് ദുഷ്‌കരമാവുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു.എന്നാല്‍, ധവാന്റെ ബാറ്റിങ് എല്ലാ ആശങ്കകളുമകറ്റി. ഓപ്പണര്‍ കൈറണ്‍ പവല്‍ (70),മര്‍ലണ്‍ സാമുവല്‍സ്(71),ഡാരന്‍ ബ്രാവോ(51 നോട്ടൗട്ട്)എന്നിവരാണ് വിന്‍ഡീസ് നിരയില്‍ അര്‍ധശതകം കുറിച്ചത്.ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനുവിടുകയായിരുന്നു.സ്പിന്നര്‍മാരായ അശ്വിനും ജഡേജയും റണ്ണൊഴുക്കു തടയുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു.അശ്വിന്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ജഡേജയ്ക്ക് ഒരെണ്ണം കിട്ടി.അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച മുന്‍നായകന്‍ ഡാരന്‍ സമി (37 നോട്ടൗട്ട്) യും ഡാരന്‍ ബ്രാവോയുമാണ് സന്ദര്‍ശകരുടെ സ്‌കോര്‍ 250 കടത്തിയത്.
സ്കോര്‍ബോര്‍ഡ്
വെസ്റ്റിന്‍ഡീസ്:ജോണ്‍സന്‍ ചാള്‍സ് ബി ഭുവനേശ്വര്‍ കുമാര്‍ 11,കീരണ്‍ പവല്‍ സി ധവാന്‍ ബി അശ്വിന്‍ 70,സാമുവല്‍സ് ബി അശ്വിന്‍ 71,ബ്രാവോ നോട്ടൗട്ട് 51,സിമ്മണ്‍സ് സി ധോണി ബി ജദേജ 13,ഡ്വെ്ന്‍ ബ്രാവോ സി അശ്വിന്‍ ബി മുഹമ്മദ് ഷമി 4,ഡാരന്‍ സമ്മി നോട്ടൗട്ട് 37,എക്സ്ട്രാസ് 6,ആകെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 263.വിക്കറ്റ് വീഴ്ച:1-20,2-137,3-168,4-187,5-196.ബൗളിങ്:ഭുവനേശ്വര്‍ കുമാര്‍ 8-0-42-1,മോഹിത് ശര്‍മ 7-0-47-0,മുഹമ്മദ് ഷമി 10-1-49-1,ആര്‍. അശ്വിന്‍ 10-0-45-2,റെയ്ന 5-0-29-0, ജദേജ 10-0-49-1
ഇന്ത്യ:രോഹിത് ശര്‍മ സി ബ്രാവോ ബി രാംപോള്‍ 4,ശിഖര്‍ ധവാന്‍ സി ആന്‍ഡ് ബി ഡ്വെ്ന്‍ ബ്രാവോ 119,വിരാട് കോഹ്ലി സി ചാള്‍സ് ബി രാംപോള്‍ 19,യുവരാജ്സിങ് സി ബ്രാവോ ബി നരെയ്ന്‍ 55,സുരേഷ് റെയ്ന സി ചാള്‍സ് ബി ബ്രാവോ 34, ധോണി നോട്ടൗട്ട് 23,ജദേജ നോട്ടൗട്ട് 2,എക്സ്ട്രാസ് 10, 46.1 ഓവറില്‍ അഞ്ചിന് 266.വിക്കറ്റ് വീഴ്ച:1-29,2-61,3-190,4-218,5-255.ബൗളിങ്:രാംപോള്‍ 10-1-55-2, ഹോള്‍ഡര്‍ 6-0-47-0,ഡ്വെ്ന്‍ ബ്രാവോ 10-0-57-2,സുനില്‍ നരെയ്ന്‍ 10-1-32-1,സമ്മി 3-0-22-0,സിമ്മണ്‍സ് 3-0-17-0,വീരസാമി പെരുമാള്‍ 4.1-0-31-0

Loading...

Leave a Reply

Your email address will not be published.

More News