Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചാലക്കുടി:അച്ഛൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള മകളെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളാഞ്ചിറ പാലപ്പെട്ടി കീഴ്മഠത്തിപ്പറമ്പില്‍ ഗോപി (48)യാണ് കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഗോപി വീട്ടിൽ വഴക്കിടുക പതിവായിരുന്നു.വീട്ടില്‍ ഭാര്യയും രണ്ടു പെണ്‍കുട്ടികളും മാത്രമാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഗോപി ഭാര്യയുമായി വഴക്കിടുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. വഴക്കു കേട്ട് ഈ സമയം മീൻ നന്നാക്കുകയായിരുന്ന മകൾ വന്ന്ക യ്യിലുണ്ടായിരുന്ന കത്രിക ഗോപിയുടെ നേരെ എറിഞ്ഞു.മുറിവ് പറ്റിയ ഉടനെ മുണ്ടുകൊണ്ട് മുറിവ് കെട്ടിയെങ്കിലും രക്തം ഉള്ളിലേക്ക് ഒഴുകി ശ്വാസകോശത്തിലേക്ക് രക്തം വാര്‍ന്ന് ഗോപി മരിക്കുകയായിരുന്നു. എന്നാൽ ഗോപി കുഴഞ്ഞു വീണതാണെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്.ആശുപത്രിയിലെത്തി മരണം സ്ഥിരീകരികരിക്കുകയായിരുന്നു.എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തോന്നിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനായി കൊണ്ടുപോയി. അപ്പോൾ നെഞ്ചിനു മുകളില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തുകയും മുറിവിലൂടെ രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് ഗോപിയുടെ മകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Reply