Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:28 am

Menu

Published on January 15, 2018 at 1:54 pm

അമ്മയെ വിവാഹം കഴിപ്പിച്ചയച്ച് മകള്‍!

daughter-helped-her-mother-find-love

അച്ഛന്റെ വിയോഗത്തില്‍ തനിച്ചായ അമ്മയെ വിവാഹം കഴിപ്പിച്ചയച്ച് മകള്‍. രണ്ടു വര്‍ഷം മുന്‍പാണ് സംഹിതയേയും അമ്മയേയും തനിച്ചാക്കി അച്ഛന്‍ പോയത്. അമ്മയുടെ ജീവിതത്തിലുണ്ടായ അച്ഛന്റെ വേര്‍പാട് നികത്താന്‍ സംഹിത കണ്ടെത്തിയത് അധികമാരും ചിന്തിക്കാത്ത വഴിയായിരുന്നു. വാര്‍ധക്യത്തില്‍ അമ്മ തനിച്ചാവാതിരിക്കാന്‍ അമ്മയെ അവള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചു.

ജോലി ലഭിച്ച് സംഹിതയ്ക്ക് മറ്റൊരിടത്തേക്ക് പോകേണ്ടിവന്നതോടെ അമ്മ ശരിക്കും തനിച്ചായി. മൂത്ത സഹോദരി കൂടി വിവാഹിതായതോടെ അമ്മ തികച്ചും ഒറ്റയ്ക്കായി. അധികം വൈകാതെ അമ്മയുടെ ഒറ്റപെടലിനു വഴി കണ്ടെത്തണമെന്ന് സംഹിത തീരുമാനിച്ചു. അമ്മയെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു അത്.

അങ്ങനെ അമ്മയുടെ മുന്‍ജീവിതത്തെകുറിച്ചും ഇഷ്ടങ്ങളേയും അനിഷ്ടങ്ങളെയും കുറിച്ചൊക്കെ വിശദമാക്കി സംഹിത ഒരു മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. അമ്മയെ മനസിലാക്കുന്ന സങ്കടങ്ങളില്‍ കൈതാങ്ങാകുന്ന ഒരാളായിരിക്കണമെന്ന് അവള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

എന്നാല്‍ ഇതിന് അമ്മയുടെ ഭാഗത്തു നിന്ന് കടുത്ത എതിര്‍പ്പാണ് ഉണ്ടായത്. എന്നാല്‍ വൈകാതെ അവള്‍ വിവാഹത്തിന്റെ ആവശ്യകതയെകുറിച്ചു അമ്മയെ ബോധ്യപ്പെടുത്തി.

വാര്‍ധക്യത്തില്‍ തനിച്ചാകുമ്പോ ഒരു സഹായം വേണമെന്നു തോന്നുമ്പോള്‍ സമൂഹമോ ബന്ധുക്കളോ തിരിഞ്ഞുനോക്കാനുണ്ടാവില്ല. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും പങ്കാളിയോളം പകരമാവില്ല. അച്ഛന്‍ നേരത്തെ പോയത് അമ്മയുടെ തെറ്റല്ല പക്ഷെ ജീവിതത്തിന് മറ്റൊരു അവസരം നല്‍കാത്തത് അമ്മയുടെ മാത്രം തെറ്റായിരിക്കുമെന്ന് പറഞ്ഞാണ് സംഹിത അമ്മയുടെ മനസ് മാറ്റിയെടുത്തത്.

അച്ഛന്റെ ഫോട്ടോക്ക് മുന്നില്‍ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളില്‍ നിന്ന് കൊണ്ടുപോയി എന്ന് ദൈവത്തോട് ചോദിക്കുന്ന അമ്മയെ ആണ് ദിനവും താന്‍ കണ്ടിരുന്നതെന്നും ഉറക്കത്തില്‍നിന്നു ഞെട്ടിയെഴുന്നേറ്റ് അച്ഛന്‍ എവിടെയെന്ന് അമ്മ ചോദിക്കുമായിരുന്നുവെന്നും സംഹിത പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും അമ്മക്ക് യോജ്യനായ ഒരാളെത്തന്നെ സംഹിത കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന അദ്ദേഹം.

അങ്ങനെ ആ മകള്‍ അമ്മയെ താന്‍ ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം കഴിപ്പിച്ചു. നല്ലകാലത്ത് മുഴുവന്‍ മക്കള്‍ക്കായി ജീവിക്കുന്ന അച്ഛനമ്മമാരെ വാര്‍ധക്യത്തില്‍ തനിച്ചാക്കാതിരിക്കുക എന്നത് ഓരോ മക്കളുടെയും ഉത്തരവാദിത്തമാണെന്നും പറയുകയാണ് സംഹിത.

Loading...

Leave a Reply

Your email address will not be published.

More News