Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:02 am

Menu

Published on September 26, 2016 at 9:10 am

അമ്മയുടെ മൃതദേഹം കട്ടിലിലേന്തി ശ്മശാനത്തിലേക്ക് പെണ്‍മക്കളുടെ യാത്ര; കഴുക്കോല്‍ ഊരി ചിതയൊരുക്കി

daughters-act-as-pallbearers-after-neighbours-refuse-to-help-in-kalahandi

കളഹന്തി: ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ ഭര്‍ത്താവ് പത്തുകിലോമീറ്ററോളം ദൂരം ചുമലിലേറ്റി നടന്നത് ഞെട്ടലോടെയാണ് ഏവരും കണ്ടത്. അതേ ഗ്രാമത്തില്‍ തന്നെ സംഭവിച്ച മറ്റൊരു നടുക്കുന്ന സംഭവമാണ് ഇനി പറയാനുള്ളത്.  അമ്മയുടെ മൃതദേഹം ശവസംസ്‌കാരത്തിനായി കട്ടിലിലേക്ക് കൊണ്ടുപോകേണ്ടി വന്ന നാലു പെണ്‍മക്കൾ.അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പെണ്‍മക്കള്‍ ഗ്രാമീണരുടെ സഹായം തേടിയെങ്കിലും ആരും കനിഞ്ഞില്ല. തുടര്‍ന്ന് നാല് പെണ്‍മക്കളും ചേര്‍ന്ന് അമ്മയുടെ മൃതദേഹം കട്ടിലിലേറ്റി സംസ്‌കരിക്കാന്‍ കൊണ്ടുപോയി.

വെള്ളിയാഴ്ച്ച വൈകീട്ട് ആണ് വിധവയായ കനക് സാത്പതി എന്ന എണ്‍പതുവയസ്സുകാരി മരിച്ചത്. കളഹന്തിയിലെ ദോക്രിപാദ ഗ്രാമത്തില്‍ നാല് പെണ്‍മക്കള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം.സാത്പതിയുടെ മൂത്ത മകള്‍ പങ്കജിനിയാണ് അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത്. ചിതയൊരുക്കാന്‍ മരം വാങ്ങാനുള്ള പണം കൈയ്യില്‍ ഇല്ലാത്തതിനാല്‍ വീടിന്റെ മേല്‍ക്കൂരയിലെ തടിമരം ഊരിക്കൊണ്ടുപോയാണ് മക്കള്‍ സാത്പതിയുടെ മൃതദേഹം സംസ്‌കരിച്ചത്.ഹരിശ്ചന്ദ യോജന എന്ന പദ്ധതിയിലൂടെ ശവസംസ്‌കാരത്തിനുള്ള പണം പാവപ്പെട്ടവര്‍ക്ക് നല്‍കാറുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതു സഹായിച്ചില്ല.യാചകവൃത്തിയിലൂടെയാണ് സാത്പതി മക്കളുടേയും തന്റേയും നിത്യജീവിതത്തിനായുള്ള പണം കണ്ടെത്തിയിരുന്നത്. വിവാഹിതരായ മൂന്ന് പെണ്‍മക്കളും വിധവകളാണ്. ഒരു പെണ്‍കുട്ടിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ബിപിഎല്‍ ലിസ്റ്റിലാണ് സാത്പതിയുടെ കുടുംബമെങ്കിലും പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പ്രകാരം വീടൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News