Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:41 pm

Menu

Published on January 20, 2018 at 2:49 pm

ഗര്‍ഭിണി മരിച്ച് 10-ാം ദിവസം മൃതദേഹം സംസ്‌കരിക്കാനെടുത്തവര്‍ ഞെട്ടി

dead-woman-gives-birth-to-baby-after-ten-days-of-death

കേപ് ടൗണ്‍: വൈദ്യശാസ്ത്രത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നടന്നത്. ഒരു ഗര്‍ഭിണി മരിച്ച് 10-ാം ദിവസം മൃതദേഹം സംസ്‌കരിക്കാനായി എടുത്തപ്പോള്‍ കുഞ്ഞ് പുറത്തുവരികയായിരുന്നു.

അഞ്ചു കുട്ടികളുടെ അമ്മയും 33 കാരിയുമായ നോംവെലിസോ നൊമസാന്റോ ഡോയിയാണ് പെട്ടെന്നുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

പത്തു ദിവസത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കാനായി എടുത്തപ്പോഴാണ് കാലിനിടയില്‍ ജീവനില്ലാത്ത കുഞ്ഞിനെ കണ്ടത്. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.

മരണത്തിനുശേഷം മസിലകള്‍ക്കുണ്ടായ വലിച്ചിലുകളിലോ ഏതെങ്കിലും ബാക്ടീരിയുടെ പ്രവര്‍ത്തനം കൊണ്ടോ ആകാം ഇങ്ങനെ സംഭവിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മരണത്തെ തുടര്‍ന്ന് മൃതശരീരം കുടുംബത്തിന് വിട്ട് നല്‍കിയിരുന്നു. എന്നാല്‍ 10 ദിവസത്തിന് ശേഷമാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബം പുറത്തെടുത്തത്. ഇതിനിടയിലാണ് യുവതിയുടെ കാലിനിടയിലൂടെ കുഞ്ഞ് പുറത്തുവന്നത്.

പെട്ടെന്നുണ്ടായ ഷോക്കിനിടയില്‍ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു നോക്കാന്‍ പോലും സാധിച്ചില്ലെന്നു സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയ ഫുണ്ടിലെ മകലാന പറയുന്നു. തന്റെ 20 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്നും ഫുണ്ടിലെ പറഞ്ഞു.

മറ്റു ചടങ്ങുകളൊന്നും നടത്താതെ കുഞ്ഞിനെയും അമ്മയോടൊപ്പം സംസ്‌കരിച്ചു. അമ്മ രോഗബാധിതയായപ്പോള്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷപ്പെടുത്താനാകുമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് ഈ സംഭവത്തെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News