Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:10 pm

Menu

Published on March 2, 2015 at 3:36 pm

അമേരിക്കയിലെ പരീക്ഷണ ശാലയിൽ നിന്നും മാരകമായ ബാക്ടീരിയ പുറത്തായതായി റിപ്പോർട്ട്

deadly-bacterium-released-from-us-high-security-lab

വാഷിംഗ്ടണ്‍: അമേരിക്കയിലെ പരീക്ഷണ ശാലയിൽ നിന്നും മാരകമായ ബാക്ടീരിയ പുറത്തായതായി റിപ്പോർട്ട്.ലൂസിയാനയിലെ ടുലേന്‍ നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററില്‍ നിന്നാണ് Burkholderia pseudomallei എന്ന് പേരുള്ള ബാക്ടീരിയ പുറത്തെത്തിയത്. തെക്കു കിഴക്കന്‍ ഏഷ്യയിലും വടക്കന്‍ ഓസ്‌ട്രേലിയയിലുമാണ് ഈ ബാക്ടീരിയയെ പൊതുവെ കണ്ടുവരുന്നത്. ഇതിനെതിരായ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള പരീക്ഷണത്തിനിടയിലാണ് ബാക്ടീരിയ ചോർന്നത്. വെള്ളത്തിലും മണ്ണിലും ജീവിക്കുന്ന ഇവ മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും നേരിട്ട് പകരാൻ സാധ്യതയുള്ളതാണ്. ഇതിനിടെ പരീക്ഷണശാലയില്‍ ഒരിടത്ത് താമസിപ്പിച്ചിരുന്ന നാല് കുരങ്ങുകളില്‍ ഈ ബാക്ടീരിയ ബാധ കണ്ടെത്തി. തുടർന്ന് രണ്ടെണ്ണത്തിനെ ദയാവധത്തിനു വിധേയമാക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിലോ അതിനു മുന്‍പോ ആണ് ബാക്ടീരിയ പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാക്ടീരിയ എങ്ങനെ പുറത്തെത്തി എന്നത് കണ്ടെത്താൻ കഴിയാത്തത് ആശങ്കയുണർത്തുന്നതായി ന്യൂജഴ്‌സിയിലെ റുട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ ജൈവസുരക്ഷ വിദഗ്ധന്‍ റിച്ചാര്‍ഡ് എബ്രൈറ്റ് പറഞ്ഞു. മാധ്യമങ്ങളാണ് ഈ സംഭവം പുറത്ത് കൊണ്ടുവന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News