Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:04 am

Menu

Published on January 10, 2015 at 10:03 am

പാരിസ് ആക്രമണം: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

deadly-raids-end-terror-spree-in-paris

പാരീസ്: പാരീസിലെ ചാർളി ഹെബ്‌ദോ മാഗസിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയ മൂന്ന്  ഭീകരരെയും സൈന്യം വധിച്ചു.  ഷെരിഫ് ക്വാച്ചി, സെയ്ദ് ക്വാച്ചി എന്നീ സഹോദരങ്ങളെയും കിഴക്കന്‍ പാരീസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഞ്ചു പേരെ ബന്ദികളാക്കിയ ഭീകരനെയുമാണ് വ്യത്യസ്ത സംഭവങ്ങളിലായി വധിച്ചത്. ഏറ്റുമുട്ടലില്‍ ഭീകരര്‍ ബന്ദികളാക്കിയ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിനിടെ ഇവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന 2 പേരുടെ കൂടി ചിത്രങ്ങള്‍ ഫ്രാന്‍സ് പുറത്തുവിട്ടു.പാരീസിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ദമാമാർട്ടിൻ എൻ ഗോയലെയിലെ കെട്ടിടത്തിലാണ് അക്രമികൾ ഒളിച്ചിരുന്നത്. ബുധനാഴ്ചത്തെ വെടിവയ്പിനു ശേഷം തട്ടിയെടുത്ത കാറുമായി കടന്ന അക്രമികൾ വെള്ളിയാഴ്ച്ച പൊലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെ അക്രമികൾ തമസ്തിലെ സി.ടി.ഡി എന്ന പ്രിന്റിംഗ് സ്ഥാപനത്തിൽ കടന്നുകയറി ഒരാളെ ബന്ദിയാക്കുകയായിരുന്നു.തന്ത്രപരമായ ഏറ്റുമുട്ടലിനോടുവിൽ വൈകിട്ടോടെയാണ് അക്രമികളെ സൈന്യം വധിച്ചത്. നഗരത്തിലേക്കുള്ള എല്ലാ വഴികളും അടച്ചശേഷമായിരുന്നു പോലീസിന്റെ തിരിച്ചടി. ആംബുലൻസുകളും പോലീസ് ട്രക്കുകളും കവചിത വാഹനങ്ങളും മേഖലയിൽ വിന്യസിച്ചു. ജനങ്ങൾ വീടുകളിൽനിന്നും വിദ്യാർഥികൾ ക്ലാസ്മുറികളിൽനിന്നും പുറത്തിറങ്ങരുതെന്നു പോലീസ് മുന്നറിയിപ്പും നൽകിയിരുന്നു.ബുധനാഴ്ചയാണ് പാരിസിലെ ഷാര്‍ലി എബ്ദോയുടെ ഓഫിസില്‍ മൂന്നംഗ തീവ്രവാദികളുടെ സംഘം ആക്രമണം നടത്തിയത്. ഇതില്‍ 18കാരനായ ഹാമിദ് മുറാദ് പിന്നീട് പൊലീസിനു കീഴടങ്ങിയിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച്, കലാഷ്നിക്കോവ് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി ഓഫിസിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.അല്‍ജീരിയന്‍ മാതാപിതാക്കള്‍ക്ക് പാരിസില്‍ ജനിച്ചവരാണ് കുവാഷി സഹോദരങ്ങള്‍. ഇരുവരും യമനില്‍ അല്‍ഖാഇദ പരിശീലനം നേടിയിട്ടുണ്ടെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വാഷിങ്ടണിലെ ഫ്രഞ്ച് എംബസിയിലെ അനുശോചന പുസ്തകത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ‘ഫ്രാന്‍സ് നീണാള്‍ വാഴട്ടെ’ എന്ന് കുറിച്ചു. വ്യാഴാഴ്ച നടന്ന ദേശീയ ദു:ഖാചരണത്തില്‍ പങ്കുചേരാന്‍ ആയിരങ്ങള്‍ പാരിസിലത്തെി. മരിച്ചവരോടുള്ള ആദരസൂചകമായി ഈഫല്‍ ഗോപുരത്തിന്‍െറ വിളക്കുകള്‍ മങ്ങിക്കത്തി. ഭീകരതക്കെതിരായ അന്താരാഷ്ട്ര സമ്മേളനം ഞായറാഴ്ച പാരിസില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അക്രമം പോലുള്ള അസംബന്ധങ്ങള്‍ വിജയിക്കില്ളെന്ന് കാട്ടിക്കൊടുക്കാന്‍ ഫ്രാന്‍സിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ അടുത്ത ലക്കം ഷാര്‍ലി എബ്ദോ പുറത്തിറക്കുമെന്നും ഇതുവരെ അടിച്ചിരുന്ന 60,000 കോപ്പികളുടെ സ്ഥാനത്ത് 10 ലക്ഷം കോപ്പികള്‍ അച്ചടിക്കുമെന്നും കോളമിസ്റ്റ് പാട്രിക് പെല്ളോക്സ് അറിയിച്ചു.ബുധനാഴ്ചയാണ് പാരിസിലെ ഷാര്‍ലി എബ്ദോയുടെ ഓഫിസില്‍ മൂന്നംഗ തീവ്രവാദികളുടെ സംഘം ആക്രമണം നടത്തിയത്. ഇതില്‍ 18കാരനായ ഹാമിദ് മുറാദ് പിന്നീട് പൊലീസിനു കീഴടങ്ങിയിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച്, കലാഷ്നിക്കോവ് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി ഓഫിസിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ വാരികയുടെ മുഖ്യ പത്രാധിപര്‍ സ്റ്റീഫെന്‍ ചാര്‍പോണിയര്‍ (47), കാര്‍ട്ടൂണിസ്റ്റുകളായ കാബു, ടിഗ്നൗസ്, വോളിന്‍സ്കി എന്നിവരടക്കം 12 പേര്‍ കൊല്ലപ്പെട്ടു. 12ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News