Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:45 am

Menu

Published on January 2, 2014 at 10:50 am

വിലയിലെ ആശയക്കുഴപ്പം; സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭിച്ചു

dealers-to-stop-home-delivery-of-lpg-cylinders

കൊച്ചി: പാചകവാതക വില സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചകവാതക വിതരണം തടസപ്പെട്ടു.വിലവര്‍ധനയിലെ അവ്യക്തതയോടൊപ്പം ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ സബ്സിഡി കാര്യത്തിലും തീരുമാനമായിട്ടില്ല. എല്‍പിജി ലഭ്യമായിട്ടും വിതരണം നടക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.ഗ്യാസ് സബ്സിഡി തുകയിലെ നികുതി ഒഴിവാക്കാനുള്ള തീരുമാനത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഉദയംപേരൂരില്‍ നിന്നുള്ള സിലിണ്ടര്‍ വിതരണം തടസപ്പെട്ടു. വിലയിലെ ആശയക്കുഴപ്പം കാരണം ഏജന്‍സികള്‍ സിലിണ്ടര്‍ എടുക്കുന്നത് നിര്‍ത്തിയതോടെ പ്ലാന്റിലെ ബോട്ടിലിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പകല്‍ 11.30ഓടെയേ ബോട്ടിലിങ്ങ് തുടരുന്ന കാര്യത്തില്‍ തീരുമാനമാകൂ. പാരിപ്പള്ളി പ്ലാന്റിലെ ബോട്ടിലിങ്ങും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദിവസേന മുപ്പതിനായിരത്തോളം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ഉദയംപേരൂര്‍ പ്ലാന്റിലെ ബോട്ടിലിങ്ങ് നിര്‍ത്തിവയ്ക്കുന്നത് തുടര്‍ന്നാല്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ പാചകവാതക ക്ഷാമത്തിന് ഇടയാക്കും.അതേസമയം വിഷയത്തില്‍ ആശങ്ക വേണ്ടെന്നും ഇപ്പോഴുള്ളത് ആശയവിനിമയതിലെ പ്രശ്നം മാത്രമാണെന്നുമാണ് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ പ്രതികരണം. ഉടന്‍തന്നെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേന്ദ്രമന്ത്രി കെ വി തോമസ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലിയുമായും കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News