Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 10:00 pm

Menu

Published on June 19, 2014 at 5:10 pm

മണ്ണില്‍ കളിക്കുന്നത് കണ്ട രണ്ടു വയസ്സുകാരിയെ അമ്മയുടെ കാമുകൻ ചവുട്ടി കൊലപ്പെടുത്തി

death-kick-killer-dean-harris-guilty-of-murder

പീറ്റര്‍ബോറൊഫ്: മണ്ണിൽ കളിക്കുന്നത് കണ്ട രണ്ടു വയസ്സുകാരിയെ അമ്മയുടെ കാമുകൻ ചവുട്ടി കൊന്നു.ആമിക അഗ്ബൂലയിലാണ് സംഭവം നടന്നത്. 29 വയസ്സുള്ള അമ്മയുടെ 19 കാരനായ കാമുകനാണ് ആമിന എന്ന രണ്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയത്.കുട്ടിയോട് മണ്ണിൽ കളിക്കരുതെന്ന് അമ്മയുടെ കാമുകനായ ഡീയന്‍ ഹാരീസ് പറഞ്ഞെങ്കിലും അത് വകവെക്കാതെ ആമിന വീണ്ടും ചെളിയിൽ കളിച്ചു. ഇത് കണ്ട് ദേഷ്യം വന്ന ഹാരിസ് കുട്ടിയുടെ വയറ്റില്‍ ശക്തിയിൽ ചവിട്ടുകയായിരുന്നു.ഇതേ തുടർന്ന് അവശനിലയിലായ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്ത ദിവസം തന്നെ കുട്ടി മരിച്ചു.ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ കരൾ രണ്ടായി പിളർന്നെന്നും ആന്തരിക രക്തശ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ പറയുന്നു.കേസിൽ കുട്ടിയുടെ അമ്മയും കുറ്റക്കാരിയാണ്.
Credit : BBC

Loading...

Leave a Reply

Your email address will not be published.

More News