Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതി രാംസിംഗിന്റെ വീട് സ്ഥിതി ചെയ്യുന്ന സന്ത് രവിദാസ് ക്യാമ്പ് നിവാസികള്‍ ഭീതിയിലാണ്.ഇയാളുടെ പ്രതമാണ് ഇപ്പോൾ ഇവിടെയുള്ള ഗ്രാമവാസികളെ വലയ്ക്കുന്നത്. 2013 മാര്‍ച്ചില്‍ ആയിരുന്നു രാംസിംഗ് തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്‌തത്. എന്നാല്‍ രാംസിംഗ് ഒരിക്കല്‍ താമസിച്ചിരുന്ന വീട് ഇപ്പോള്‍ പ്രേതാലയമായി മാറിയിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇയാളുടെ പ്രേതത്തിന്റെ ശല്യം പലവട്ടം അനുഭവപ്പെട്ടിട്ടുള്ളതായാണ് ഇവർ പറയുന്നത്. ഗ്രാമത്തില്‍ ഈ വിശ്വാസം പരന്നതോടെ കുട്ടികള്‍ ഉള്‍പ്പെടെ ആരും വീടിന്റെ പരിസരത്തേക്ക് പോകാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ രാം സിംഗിന്റെ വീടിന് സമീപത്തുപോലും കളിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കാറില്ല. നേരത്തെ വീടിന്റെ ടെറസില്‍ തുണി അലക്കി വിരിയ്ക്കാറുണ്ടായിരുന്ന സ്ത്രീകളും ഈ പതിവ് നിര്‍ത്തി.വാര്‍ത്തകള്‍ പരന്നതോടെ രാംസിംഗിന്റെ മാതാപിതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ് വീടു പൂട്ടി രാജസ്‌ഥാനിലെ നാട്ടിലേക്ക് പോയി എന്നാണറിയുന്നത്.കേസിലെ പ്രതികളില്‍ ഒരാളായ മുകേഷ് വിവാദ പ്രസ്താവന നടത്തി വാര്‍ത്ത സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
–
–
Leave a Reply