Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 2:32 pm

Menu

Published on March 7, 2016 at 4:08 pm

കലാഭവന്‍ മണിക്ക് ഗുരുതര കരള്‍ രോഗം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

deceased-kerala-actor-kalabhavan-manis-autopsy-report-out

തൃശൂര്‍: അന്തരിച്ച നടൻ കലാഭവൻ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നു.റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.കരള്‍ തീര്‍ത്തും തകരാറിലായിരുന്നെന്നും, ശരീരത്തില്‍ കണ്ടെത്തിയ മറ്റു രാസവസ്തുക്കള്‍ മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇനി രാസപരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ മെഥനോള്‍ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയു. വിസറയും രക്തസാമ്പിളുകളും അടക്കമുളളവ ഇതിനായി കാക്കനാട്ടെ സര്‍ക്കാര്‍ ലബോറട്ടറിയിലേ ക്കാണ് അയക്കുന്നത്. ഇതിന്റെ പരിശോധന ഫലം ലഭിക്കാന്‍ ഏറ്റവും കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ നല്‍കുന്ന വിവരം

അസ്വാഭാവിക മരണത്തിന് കേസെടുത്ത ഡിവൈഎസ്പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി അഞ്ചുപേരെ നേരത്തെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. മണിയുടെ ഒപ്പം സംഭവദിവസം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കിയും കൂട്ടത്തിലുണ്ട്. ചാലക്കുടി സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

രണ്ടുദിവസം മുന്‍പാണ് കരള്‍രോഗബാധിതനായ കലാഭവന്‍മണിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ അതീവ ഗുരുതരാവസ്ഥയിലായ കലാഭവന്‍ മണി രാത്രി 7.15ഓടെയാണ് മരണമടഞ്ഞത്. കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ ചേരാനെല്ലൂര്‍ പൊലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ചേരാനെല്ലൂര്‍ പൊലീസും, ചാലക്കുടി പൊലീസും ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News