Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 7:44 pm

Menu

Published on March 24, 2015 at 11:14 am

പികുവിൻറെ ആദ്യ ടീസര്‍ പുറത്തിറങ്ങി

deepika-padukone-amitabh-bachchans-piku-teaser

ബിഗ് ബി ആരാധകര്‍ കാത്തിരുന്ന ചിത്രം പികുവിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 29 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ടീസറില്‍ ബച്ചനും ദീപികക്കുമൊപ്പം ഇര്‍ഫാനും പ്രത്യക്ഷപ്പെടുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകളായാണ് ദീപിക അഭിനയിക്കുന്നത്. ട്രെയ്‌ലര്‍ എങ്ങനെയാകണം എന്നതിനെ കുറിച്ച് ബിഗ് ബിയും ദീപികയും തമ്മില്‍ വഴക്കിടുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. ചിത്രത്തിൻറെ ട്രെയിലർ നാളെ പുറത്തിറങ്ങും. പികുവിനായി വ്യത്യസ്തമായ രൂപഭാവത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ജിഷു സെന്‍ഗുപ്ത, മൗഷമി ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.ഷൂജിത് സര്‍ക്കാര്‍ ആണ് പികുവിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
–

Loading...

Comments are closed.

More News