Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും ലൈംഗികാകര്‍ഷണമുള്ള വനിതയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തെരഞ്ഞെടുക്കപ്പെട്ടു.ലോകത്തിലെ സെക്സിയസ്റ്റ് വുമണിനെ കണ്ടെത്താനായി എഫ് എച്ച് എം മാഗസിന്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് ദീപിക ഒന്നാം സ്ഥാനത്തെത്തിയത്.കഴിഞ്ഞ വര്‍ഷത്തെ വിജയിയായ ബോളിവുഡ് ഹോട്ട് താരം കത്രീന കൈഫിനെ പിന്തള്ളിയാണ് ദീപികയുടെ നേട്ടം. അതേസമയം തന്റെ ശരീര സൗന്ദര്യമല്ല പകരം ജോലി മാത്രമാണ് തന്നെ മുന്നില്‍ എത്തിച്ചതെന്നാണ് ദീപിക പറയുന്നത്. എന്റെ കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലമാണ് ഇതെന്നാണ് കരുതുന്നത്. ഇക്കാര്യം തന്റെ ശരീരം ചെയ്‌തതാണെന്ന് കരുന്നതേയില്ല. താരം പറയുന്നു. പ്രിയങ്ക ചൊപ്ര, നര്‍ഗിസ് ഫക്രി, ശ്രുതി ഹാസന്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.ദീപികയുടെ മുഖച്ചിത്രത്തോടെ ദീപിക ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ലൈംഗികാകര്‍ഷണമുള്ള 100 സുന്ദരികളുടെ ചിത്രവുമായി എഫ് എച്ച് എമ്മിന്റെ ഏറ്റവും പുതിയ എഡീഷന്‍ ഉടന്‍ പുറത്തുവരും.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യേ ജവാനി ഹേ ദീവാനി, ചെന്നൈ എക്‌സ്പ്രസ്, രാംലീല തുടങ്ങി ദീപികയുടെ എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. തമിഴില്‍ രജനീകാന്തിനൊപ്പം അഭിനയിച്ച കൊച്ചടയാനാണ് ദീപികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
Leave a Reply