Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:44 pm

Menu

Published on February 7, 2015 at 10:02 am

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

delhi-election-2015-polling-for-70-assembly-seats-starts

ന്യൂഡല്‍ഹി: ഡൽഹിയിൽ വോട്ടെടുപ്പ് ആരംഭിച്ചു.വെട്ടെടുപ്പിൻറെ ഭാഗമായി  കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത് . 70 നിയമസഭാ മണ്ഡലങ്ങളിലായി 673 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.  ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി കൃഷ്ണനഗര്‍ മണ്ഡലത്തിലും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. സദര്‍ ബസാര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ മത്സരിക്കുക.വോട്ടെടുപ്പിനായി 12,425 വോട്ടിംഗ് യന്ത്രങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചുകഴിഞ്ഞു. മോക് പോളിങ് തുടങ്ങി. എഴരയോടെ വോട്ടിംഗം യന്ത്രങ്ങള്‍ വോട്ടെടുപ്പിനു തയാറാകും. കൃത്യം എട്ട് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. ബിജെപിയും എഎപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന തലസ്ഥാനത്തു കോണ്‍ഗ്രസിന് കാര്യമായ പ്രതീക്ഷകളില്ല. അഭിപ്രായ സര്‍വെകള്‍ എഎപിക്കാണു മുന്‍തൂക്കം നല്‍കുന്നത്.ശക്തമായ മത്സരം നടക്കുന്നതുകൊണ്ട് ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തുമെന്നാണ് കണക്ക് കൂട്ടല്‍.വോട്ടെണ്ണൽ ഈ മാസം 10 ന് ആണ്.

Loading...

Leave a Reply

Your email address will not be published.

More News