Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 6:33 am

Menu

Published on December 21, 2015 at 9:32 am

ഡൽഹി കൂട്ടബലാത്സംഗകേസ്‌:കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചു

delhi-gang-rape-juvenile-offender-wasnt-most-brutal-he-was-brutalised-by-depiction

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചു.മൂന്നു വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞതിനെ തുടർന്ന്‌ മോചിപ്പിച്ച കുട്ടിക്കുറ്റവാളിയെ സന്നദ്ധസംഘടനയ്ക്കാണ്‌ കൈമാറിയത്‌. സുരക്ഷാ കാരണങ്ങളാൽ ഇയാളെ തൽക്കാലം ഡൽഹിയിൽ പാർപ്പിക്കും. കുട്ടിക്കുറ്റവാളികള്‍ക്കുള്ള പരമാവധി തടവു കാലാവധിയായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു കഴിഞ്ഞദിവസം സുരക്ഷ കണക്കിലെടുത്ത് ഇയാളെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. അവിടെനിന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ഡല്‍ഹിയിലെ സന്നദ്ധസംഘടനയ്ക്കു കൈമാറിയത്.കുറ്റവാളിയെ വിട്ടയക്കുന്നതിനെതിരെ ഇന്നലെ ഉച്ചക്ക്‌ രാജ്പഥിൽ വ്യാപകമായ പ്രതിഷേധമാണ്‌ അലയടിച്ചത്‌. കുട്ടിക്കുറ്റവാളിയെ വിട്ടയക്കുന്നതിനു പകരം തൂക്കിലേറ്റണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിൽ ഇര നിർഭയയുടെ മാതാപിതാക്കളും പങ്കെടുത്തു. അതേസമയം പ്രതിയെ മോചിപ്പിച്ച തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്‌. ഇന്ത്യാ ഗേറ്റിന്‌ സമീപം പ്രതിഷേധം സംഘിടപ്പിക്കുന്നതിന്‌ വിലക്കേർപ്പെടുത്തിയ പോലീസ്‌ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News