Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. പതിനേഴര വയസ്സുള്ള പ്രതി ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തത് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. തടവുകാലത്ത് പ്രൊബേഷന്‍ ഹോമിലാണ് പ്രതിയെ പാര്‍പ്പിക്കുക.
പ്രായപൂര്‍ത്തിയാകാത്തയാളാണ് വിദ്യാര്‍ഥിനിയെ കൂടുതല്‍ ഉപദ്രവിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നേരത്തേ മൊഴിനല്‍കിയിരുന്നു. മാനസിക-ശാരീരിക വളര്‍ച്ച പരിഗണിച്ച് പ്രതിയുടെ പ്രായം കണക്കാക്കുന്നതിന് നിലവിലെ നിയമത്തില്‍ സാധുതയില്ലെന്നും ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വിധിപറയുന്നതിന് തടസ്സമില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ വിധി.
വിധി പ്രഖ്യാപനം കഴിഞ്ഞയുടന്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതിയെ ആക്രമിക്കാനായി പാഞ്ഞടുത്തെങ്കിലും അഭിഭാഷകരും പോലീസും ചേര്‍ന്ന് വിഫലമാക്കി.
Leave a Reply