Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:50 pm

Menu

Published on July 11, 2013 at 10:49 am

ദല്‍ഹി കൂട്ടബലാല്‍സംഗം:വിധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്ന് പുറപ്പെടുവിക്കും

delhi-gang-rape-verdict-against-juvenile-accused-likely-today

ന്യൂദല്‍ഹി:ദല്‍ഹി കൂട്ട ബലാല്‍സംഗകേസിലെ 18 കാരൻറെ വിധിയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്ന് പുറപ്പെടുവിക്കുക.സംഭവം നടക്കുന്ന സമയത്ത് 17 വയസ്സായിരുന്ന പ്രതിക്ക് കഴിഞ്ഞ മാസം 18 തികഞ്ഞു.പരമാവധി ശിക്ഷയായ ജുവനൈല്‍ ജയിലിലെ മൂന്നു വര്‍ഷം തടവായിരിക്കും പ്രതിയെ കാത്തിരിക്കുന്നത്.ഇതുവരെ കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവും ഇതില്‍ ഉള്‍പ്പെടും. പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ ഇയാളുടെ പേരും അതിക്രമത്തിലെ പങ്കും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ശിക്ഷ ലഘുവാണെങ്കില്‍ തലസ്ഥാനം മറ്റൊരു സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് സൂചനകള്‍. സ്ത്രീകള്‍ക്കുനേരെയുള്ള കടുത്ത അതിക്രമത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതികളുടെ ശിക്ഷയുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മാണത്തിന് മുറവിളിയുയര്‍ന്നേക്കുമെന്നും നിരീക്ഷകര്‍ ചുണ്ടിക്കാട്ടുന്നുണ്ട്.കഴിഞ്ഞ ഡിസംബര്‍ 16നാണ് രാത്രിയിൽ യുവതിയെ ബസില്‍ അഞ്ചുപേര്‍ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തിന് ഡൽഹി സാക്ഷ്യം വഹിച്ചത്.യുവതി പിന്നീട് മരണമടയുകയും ചെയ്തു. ഇതെത്തുടര്‍ന്ന് വന്‍ പ്രതിഷേധത്തിന് തലസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നു. കേസിലെ അഞ്ചാംപ്രതി രാം സിങ് ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News