Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 2:43 pm

Menu

Published on December 4, 2013 at 10:29 am

കനത്ത സുരക്ഷയില്‍ ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി

delhi-goes-to-polls

ന്യൂഡല്‍ഹി:ഡല്‍ഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 80 വനിത സ്ഥാനാര്‍ഥികളുള്‍പ്പെടെ 810 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനും ബിജെപി ഭരണം തിരിച്ചുപിടിക്കാനും ശ്രമിക്കുമ്പോള്‍ ഇരുപാര്‍ടികള്‍ക്കും ആശങ്ക ഉയര്‍ത്തി ആംആദ്മി പാര്‍ടി ശക്തമായ രംഗത്തുള്ളതാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.1,19,36,582 വോട്ടര്‍മാരാണ് ആകെ.ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് ബുരാരിയിലാണ്.കുറവ് സ്ഥാനാര്‍ഥികളുള്ളത് നാലുപേര്‍ മാറ്റുരയ്ക്കുന്ന പട്ടേല്‍ നഗറിലും.കോണ്‍ഗ്രസും ആംആദ്മി പാര്‍ടിയും 70 വീതം സീറ്റിലും ബിജെപി 68 സീറ്റിലും ബിഎസ്പി 69 സീറ്റിലും മത്സരിക്കുന്നു.സിപിഐ എം മൂന്നിടത്തും സിപിഐ പത്തിടത്തും ജനവിധി തേടുന്നു.വോട്ടെടുപ്പുമായി ബന്ധപ്പെട്ട് 64,000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.കനത്ത മഞ്ഞും തണുപ്പും കാരണം രാവിലെ വോട്ടിംഗ് നില സാവധാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഉച്ചയ്ക്ക് ശേഷമാകും പോളിംഗ് വര്‍ധിക്കുക.നിലവിലെ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 43 സീറ്റും ബിജെപിക്ക് 23 സീറ്റുമാണ് ഉള്ളത്.ഇത്തവണ ആംആദ്മി പാര്‍ട്ടി കരുത്തു കാട്ടുമെന്നും തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നുമാണ് അഭിപ്രായ സര്‍വേകള്‍.സര്‍വെഫലങ്ങള്‍ പ്രവചിച്ചതുപോലെ തൂക്കുസഭ വന്നാല്‍ ആര് ഭരിക്കുമെന്നതാണ് ഡല്‍ഹിക്കാര്‍ ഏറെ ചര്‍ച്ചചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News