Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 3:31 pm

Menu

Published on July 18, 2013 at 10:31 am

13 വയസ്സില്‍ താഴെയുള്ളവരുടെ അക്കൗണ്ട് തടയണം: ഫേസ്ബുക്കിന് ഹൈകോടതിയുടെ ഉത്തരവ്

delhi-high-court-asks-facebook-not-to-allow-children-below-13-to-create-accounts

ന്യൂദല്‍ഹി: 13 വയസ്സിന് താഴെയുള്ളവരെ അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കരുതെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന് ദല്‍ഹി ഹൈകോടതിയുടെ നിര്‍ദേശം.ഈ പ്രായക്കാര്‍ അക്കൗണ്ട് തുടങ്ങരുതെന്ന് ഹോം പേജില്‍ മുന്നറിയിപ്പ് നല്‍കാനും ആവശ്യപ്പെട്ടു.ബി.ജെ.പിയുടെ മുന്‍ താത്ത്വികാചാര്യന്‍ കെ.എന്‍. ഗോവിന്ദാചാര്യ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ബി.ഡി. അഹ്മദ്, ജസ്റ്റിസ് വിഭു ബക്രു എന്നിവരുടെ ബെഞ്ച് നിര്‍ണായകമായ ഈ ഉത്തരവ് നല്‍കിയത്. കോടതി നിര്‍ദേശിച്ചപ്രകാരമുള്ള മുന്നറിയിപ്പ് ഹോം പേജില്‍ നല്‍കാമെന്ന് ഫേസ്ബുക്കിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പരാഗ് ത്രിപാഠി കോടതിക്ക് ഉറപ്പുനല്‍കി.സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴി കുട്ടികള്‍ക്കെതിരായ ദുരുപയോഗം തടയാന്‍ എന്ത് നിയമമാണുള്ളത് എന്നറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടു.ഗുഡ്ഗാവില്‍ അടുത്തിടെ ലൈംഗിക, പുകവലി പാര്‍ട്ടിയില്‍ ഏര്‍പ്പെട്ട കുട്ടികളെ പൊലീസ് പിടികൂടിയ സംഭവം ഗോവിന്ദാചാര്യയുടെ അഭിഭാഷകന്‍ വീരതാഗ് ഗുപ്ത ചൂണ്ടിക്കാട്ടി. ഫേസ്ബുക് വഴിയാണ് കുട്ടികള്‍ ഒത്തുചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.13 വയസ്സില്‍ താഴെയുള്ള കുട്ടികളെ അക്കൗണ്ട് തുടങ്ങുന്നതില്‍നിന്ന് വിലക്കുന്നതാണ് തങ്ങളുടെ വ്യവസ്ഥകളെന്ന് ഫേസ്ബുക് സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കി.സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ഇ-മെയില്‍ ആവശ്യമാണെന്നും 13നു താഴെയാണ് പ്രായമെങ്കില്‍ ഇ-മെയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നും ഗൂഗ്ള്‍ സമര്‍പ്പിച്ച മറുപടിയില്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News