Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:12 am

Menu

Published on February 5, 2015 at 11:18 am

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് സമാപനം

delhi-polls-campaign-ends-today-2

ന്യൂഡൽഹി :  ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട   പരസ്യപ്രചാരണങ്ങൾക്ക്   ഇന്ന് സമാപനം.എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാളും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും സ്വന്തം മണ്ഡലങ്ങളിലാണ് ഇന്ന് പ്രചരണ റാലികള്‍ നടത്തുക. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് പ്രചാരണത്തിനിറങ്ങും. ബദര്‍പുര്‍ മണ്ഡലത്തിലെ മീഠാപുര്‍ ചൗക്കിലാണ് സോണിയയുടെ പ്രഥമ തെരഞ്ഞെടുപ്പ് റാലി. വരും ദിവസങ്ങളില്‍ ഡോ. മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ പ്രചാരണം നടത്തും. രാഹുല്‍ ഗാന്ധിയും റാലികള്‍ സംഘടിപ്പിക്കും. മലയാളികള്‍ക്കിടയില്‍ പ്രചാരണത്തിനായി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനിറങ്ങും.അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിറങ്ങുന്നത്. സര്‍വശക്തിയുമുപയോഗിച്ച് ഡല്‍ഹിയില്‍ ഭരണം നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിനായി പാര്‍ട്ടിയുടെ എല്ലാ സന്നാഹവും ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ വന്‍നിരയാണ് ബി.ജെ.പി.യുടെ പ്രചാരണത്തിനുള്ളത്. ഒബാമയുടെ സന്ദര്‍ശനത്തിനുശേഷം പ്രചാരണരംഗത്ത് സജീവമായ മോദി ബുധനാഴ്ച അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ നാലാം തിരഞ്ഞെടുപ്പുറാലിയിലും പങ്കെടുത്തു. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരണ്‍ബേദിയാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.വോട്ടെടുപ്പ് സുഗമമായി നടക്കാന്‍ 60,000 പോലീസുദ്യോഗസ്ഥരെയാണ് ഡല്‍ഹിയിലെ ബൂത്തുകളില്‍ വിന്യസിച്ചിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News