Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:13 am

Menu

Published on June 26, 2013 at 3:45 pm

കോളേജ് വിദ്യാര്‍ഥി പങ്കജ് കശ്യപിന്റെ കൊലപാതകം : 3 പേർ അറസ്റ്റിൽ

delhi-university-student-stabbed-to-death-in-south-delhis-madangir-area

ന്യൂഡല്‍ഹി: ശഹീദ് ഭഗത് സിങ് കോളേജിലെ രണ്ടാംവര്‍ഷ ബി.എ. വിദ്യാര്‍ഥി പങ്കജ് കശ്യപ്(22) കൊല്ലപ്പെട്ടു.ദിവസങ്ങള്‍ക്കുമുമ്പ് മലയാളി വിദ്യാര്‍ഥി സുബിന്‍ കുത്തേറ്റ് മരിച്ച മദന്‍ഗീറിലാണ് പങ്കജ് കശ്യപിന്റെ വീട്.രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് കുത്തേറ്റത്.പങ്കജിന്റെ സുഹൃത്ത് ലേഖ്‌രാജിനും കുത്തേറ്റിട്ടുണ്ട്. പങ്കജിനെ ആസ്പത്രിയിലെത്തിക്കും മുമ്പ് മരിച്ചു. പ്രദീപ് എന്നയാളാണ് അക്രമിച്ചതെന്ന് ലേഖ്‌രാജ് പോലീസിനോട് പറഞ്ഞു. പ്രദീപും പ്രായപൂര്‍ത്തിയാവാത്ത നാലുപേരും ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് ചികിത്സയിൽ കഴിയുന്ന ലേഖ്‌രാജ് പറഞ്ഞു. ആറ് മാസമായി ഇരുസംഘവും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ശിവ്ശക്തി മാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് അക്രമമുണ്ടായത്. പ്രദീപിനെയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33