Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:35 am

Menu

Published on January 4, 2014 at 10:55 am

ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ നെറ്റില്‍,വ്യാജമെന്ന് അമേരിക്ക

devyani-khobragade-strip-search-is-hoax-united-states

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിസ തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗ്നയാക്കി പരിശോധന നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നു.അമേരിക്കൻ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റിലായ ഒരു യുവതിയെ വിവസ്ത്രയാക്കി പരിശോധിക്കുന്ന സി സി ടി വി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.ചില വാർത്ത സൈറ്റുകലാണ് വീഡിയോ പുറത്തുവിട്ടത്.എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ദേവയാനിയുടെതല്ല.അപകടകരവും പ്രകോപനപരവുമായ വ്യാജപ്രചരണമാണ് നടക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മേരി ഹര്‍ഫ് പറഞ്ഞു.അതേസമയം,ഈ വീഡിയോ മുന്‍‌നിര വാര്‍ത്താ സൈറ്റുകളെല്ലാം പുറത്തുവിട്ടിട്ടുണ്ട്. വംശീയ വിദ്വേഷമുണ്ടാക്കുന്ന കൃത്രിമ ദൃശ്യങ്ങള്‍ പുറത്തുവിട്ട നടപടി അപലപനീയവും നിരുത്തരവാദപരവുമാണ്.ദൃശ്യങ്ങളില്‍ കാണിക്കുന്നത് ദേവയാനി അല്ലെന്നും ഇത്തരത്തിലുളള പരിശോധനാ രീതി അമേരിക്ക പിന്തുടരാറില്ലെന്നും ഹര്‍ഫ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News